Thursday, November 14, 2024
spot_imgspot_img
HomeNewsKerala News56 വര്‍ഷം മുൻപ് വിമാനപകടത്തില്‍ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സൈനികന് ഔദ്യോഗിക ബഹുമതികളോടെ...

56 വര്‍ഷം മുൻപ് വിമാനപകടത്തില്‍ മരിച്ച തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സൈനികന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

പത്തനംതിട്ട: 56 വർഷം മുൻപ് ഹിമാചലില്‍ നടന്ന വിമാനപകടത്തില്‍ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരില്‍ എത്തിച്ചു.The body of Thomas Cherian, who died in a plane crash 56 years ago, was brought to his native land

കാരൂർ സെന്റ് പീറ്റേഴ്സ് വലിയപളളിയില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും. പാങ്ങോട് സൈനിക ക്യാമ്ബിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ പത്തരയോടെയാണ് സൈനിക അകമ്ബടിയോടെ ഇലന്തൂരില്‍ എത്തിച്ചത്.

പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകള്‍ക്കും ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിലാപയാത്രയായി പളളിയിലെത്തിക്കും. പള്ളിയിലും പൊതുദർശനത്തിന് അവസരമൊരുക്കും. തുടർന്ന് രണ്ട് മണിയോടെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും.

കഴിഞ്ഞ ദിവസം ഉച്ചയക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങിയിരുന്നു. ചണ്ഡീഗഢില്‍ നിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തില്‍പ്പെട്ട്‌ മഞ്ഞുമലയില്‍ കാണാതായത്‌.

ആർമിയില്‍ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന്‌ അന്ന്‌ 22 വയസായിരുന്നു. 1965ലാണ്‌ അദ്ദേഹം സേനയില്‍ ചേർന്നത്‌. വിമാനത്തിലുണ്ടായിരുന്ന 103 പേരില്‍ 96 പേരും പട്ടാളക്കാരായിരുന്നു. പ്രയാസകരമായ തെരച്ചിലിനൊടുവിലാണ് തിങ്കളാഴ്‌ച ഉച്ചയോടെ സൈനികന്റെ മൃതദേഹം കണ്ടെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments