തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സ്വാമി തപസ്യാനന്ദ അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് യുവതീ-യുവാക്കളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തപസ്യാനന്ദയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റേന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.thapasyananda arrested
കേസിലെ രണ്ടാം പ്രതിയാണ് സ്വാമി. ഒന്നാം പ്രതിയായ വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023ല്‍ വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് സ്വാമി കുടുങ്ങിയത്. കടയ്ക്കാവൂർ സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.
വെള്ളറടയില്‍ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലാണ് ഇയാള്‍ വൻ സാമ്ബത്തിക തട്ടിപ്പ് നടത്തിയത്. യുവതീ യുവാക്കളെ തന്റെ അത്മീയമുഖം ഉപയോഗിച്ച് ആകർഷിച്ചും സ്വാധീനിച്ചുമാണ് സ്വാമിയും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. അതേസമയം ജില്ലയിലെ വിവിധസ്ഥലങ്ങളിലുള്ള ഉദ്യോഗാർത്ഥികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്.