Friday, April 25, 2025
spot_imgspot_img
HomeNRIGulfകവി മസ്ഹറിന്റെ "തടങ്കൽ പാളയത്തിലേക്കുള്ള വഴി " പ്രകാശനം ചെയ്തു

കവി മസ്ഹറിന്റെ “തടങ്കൽ പാളയത്തിലേക്കുള്ള വഴി ” പ്രകാശനം ചെയ്തു

ദുബായ് : എഴുത്തുകാരനും കവിയുമായ മസ്ഹറിന്റെ കവിതാ സമാഹാരം “തടങ്കൽ പാളയത്തിലേക്കുള്ള വഴി ” പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്ന ചടങ്ങിൽ മലയാളം സർവകലാശാല ഡീൻ ഡോ പി കെ പോക്കർ അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്തിന് ആദ്യ കോപ്പി നൽകി. ദുർബലമായ പ്രതിരോധമാണെങ്കിലും ഫാഷിസവും അധിനിവേശവും നടക്കുന്ന ഘട്ടങ്ങളിൽ എഴുത്തുകാരും കലാകാരൻമാരും സർഗ സൃഷ്ടികളിലൂടെ ഒച്ചവെച്ച കൊണ്ടിരിക്കണമെന്ന് പോക്കർ അഭിപ്രായപ്പെട്ടു.

മാനവികതയുടെ പക്ഷത്ത് നിൽക്കുക എന്നാൽ ഇരകളോടൊപ്പം നിൽക്കുക എന്നതാണ്. ഈ ഘട്ടങ്ങളിൽ കവിതകളുടെ ആവിഷ്കാരങ്ങൾക്ക് മർദിതർക്ക് ഊർജം പകരാനും ഫാഷിസത്തിന് പ്രഹരമേൽപ്പിക്കാനാവുമെന്നതിന് ചരിത്രം സാക്ഷിയാണ്.

നിസാർ ഇബ്രാഹിം, അബുല്ലൈസ് എടപ്പാൾ, ഗൂസ്ബെറി എം.ഡി. പ്രസന്നൻ ധർമപാലൻ എന്നിവർ സംസാരിച്ചു. മസ്ഹർ മറുപടി പറഞ്ഞു. 39 കവിതകളുടെ സമാഹരത്തിൽ ഏറിയപങ്കും രാഷ്ട്രീയ കവിതകളാണ്. ഗൂസ്‌ ബെറി – ഐവറി സ്റ്റാളിൽ പുസ്തകം ലഭ്യമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments