ഹനോയ്: ഡിഎൻഎ പരിശോധനയിലൂടെ സംഘർഷത്തിലായ രണ്ട് കുടുംബങ്ങളുടെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.A man in Vietnam became suspicious of his beautiful daughter, who resembled neither him nor his wife
വിയറ്റ്നാമിലെ ഹോ ചി മിന്‍ സിറ്റിയിൽ ആണ് സംഭവങ്ങളുടെ തുടക്കം. കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയാണ് എന്നാൽ മകൾക്ക് കാഴ്ചയിൽ താനുമായോ തന്‍റെ ഭാര്യയുമായോ സാദൃശ്യമില്ല.
വിയറ്റ്‌നാം സ്വദേശിയായ പിതാവിനുണ്ടായ ഈ തോന്നലുകള്‍ നയിച്ചത് മകളുടെ ഡി.എന്‍.എ. പരിശോധനയിലേക്കായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതുവരെ വളര്‍ത്തിയത് സ്വന്തം മകളെയല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു.
സ്വാഭാവികമായും ഏതൊരാൾ ചെയുന്നത് പോലെ ആയാലും തന്റെ ഭാര്യയെ കുറ്റപ്പെടുത്തി. ഇതോടെ മകളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങി. പിന്നീട് പെണ്‍കുട്ടിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി. ഈ പുതിയ സ്‌കൂളിലെത്തിയതോടെയാണ് പെൺകുട്ടിയുടെ ജനനത്തെ ചുറ്റിപ്പറ്റിയുള്ള വിചിത്രമായ സാഹചര്യങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങിയത്.
എന്നാല്‍, മറ്റൊരിടത്ത് മകളുമായി താമസിക്കുന്നതിനിടെ മാതാവും ആ സത്യം മനസിലാക്കി. ഇത് തന്റെ മകളല്ലെന്ന് മാതാവും തിരിച്ചറിഞ്ഞത് ഒരു ഡി.എന്‍.എ. പരിശോധനയിലൂടെയായിരുന്നു.
അവളുടെ പുതിയ സ്‌കൂളില്‍ ഒരു സഹപാഠിയുമായി പെൺകുട്ടി സൗഹൃദത്തിലായി. അവരുടെ സൗഹൃദം ദൃഢമായതോടെ അവളെ സുഹൃത്തായ ആ പെണ്‍കുട്ടി തന്റെ വീട്ടിലെ ഒരു പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിച്ചു. ആ ബര്‍ത്തഡേ പാര്‍ട്ടിയില്‍ വച്ച് സുഹൃത്തിന്റെ അമ്മയെ കണ്ടപ്പോള്‍ പെൺകുട്ടിയുടെ അമ്മ ഞെട്ടി. കാരണം തന്റെ മകളുടെ അതേ രൂപ സാദൃശ്യമായിരുന്നു ആ സ്ത്രീക്ക്. രണ്ട് പെണ്‍കുട്ടികളും ഒരേ ദിവസത്തിലും ഒരേ ആശുപത്രിയിലും ജനിച്ചവരായിരുന്നു.
ഒടുവില്‍ ഇരുകുടുംബങ്ങളും ഡിഎന്‍എ ടെസ്റ്റ ചെയ്യാമെന്ന തീരുമാനത്തിലെത്തി. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം ശെരിക്കും ഞെട്ടിക്കുന്നതായിരുന്നു. ജനന സമയത്ത് ഹോസ്പിറ്റലില്‍ നിന്നും മാതാപിതാക്കള്‍ക്ക് പരസ്പരം മാറ്റി നല്‍കിയവരായിരുന്നു ആ പെണ്‍കുട്ടികള്‍ എന്നും ഇരു കുടുംബങ്ങള്‍ക്കും വ്യക്തമായി.
അതേസമയം, ഇരുകുടുംബങ്ങളും ഇതുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുവരികയാണെന്നും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ എങ്ങനെ സത്യം പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം, പ്രസവസമയത്ത് ഗുരുതര അനാസ്ഥ കാണിച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.