Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഅമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു, വെടിവെപ്പു നടത്തിയത് 17 വയസുള്ള വിദ്യാര്‍ഥിനി; അക്രമി സ്വയം...

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു, വെടിവെപ്പു നടത്തിയത് 17 വയസുള്ള വിദ്യാര്‍ഥിനി; അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

വാഷിങ്ടണ്‍: വിസ്‌കേസിനിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ വിദ്യാര്‍ഥികളും അധ്യാപകനുമടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം.

സംഭവത്തിൽ അധ്യാപകരും വിദ്യാര്‍ഥികളുമായ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്‌കോസിന്‍ തലസ്ഥാനമായ മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് എത്തിയപ്പോഴേയ്ക്കും കുറ്റവാളി സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ എന്തിനാണ് വെടിവെപ്പ് നടത്തിയതെന്ന വിവരം പുറത്തായിട്ടില്ല. ക്ലാസ് തുടങ്ങിയ വേളയില്‍ ഈ വിദ്യാര്‍ഥിന് ക്ലാസില്‍ ഹാജറായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇവിടെ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഏതാണ്ട് 400 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ ആക്രമണം നടത്തിയത് ഇതേസ്‌കൂളിലെ വിദ്യാര്‍ഥി തന്നെയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments