കണ്ണൂർ : നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് അധ്യാപകന്‍ എട്ടാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചു. പാച്ചേനി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൈയാണ് ഒടിഞ്ഞത്. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം നടന്നത്. കുട്ടിയുടെ വലതു കൈയില്‍ പൊട്ടലുണ്ട്. teacher attacked student
സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകൻ മര്‍ദിച്ചതായി കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തില്‍ ഉച്ചയോടെയാണ് സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതര പിഴവ് ഉണ്ടായതായി ആരോപിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സ്‌ക്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.