തൃശൂര്‍: തൃശ്ശൂരില്‍ യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അധ്യാപിക ഒളിവില്‍. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപിക ആയ സെലിനെ കണ്ടെത്താനായിട്ടില്ല.
സംഭവത്തില്‍ നെടുപുഴ പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച ആണ് ബോര്‍ഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്തിയെഴുതിയില്ല എന്ന കാരണത്താല്‍ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിന്‍ ക്രൂരമായി മര്‍ദിച്ചത്. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചെന്നും എന്നാൽ കരയാത്തതിനെ തുടര്‍ന്നാണ് വീണ്ടും മര്‍ദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ കാലില്‍ നിരവധി മുറിവുകളുണ്ട്.
അതേസമയം സംഭവത്തില്‍ പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിന്‍വലിക്കാന്‍ മാതാപിതാക്കള്‍ക്ക് മേല്‍ സ്‌കൂള്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണമുണ്ട്.