കൊച്ചി: മൂന്നുവയസുകാരന് കൊച്ചിയില്‍ അദ്ധ്യാപികയുടെ ക്രൂര മർദ്ദനം. കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് പ്ലേസ്കൂള്‍ വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏല്‍ക്കേണ്ടിവന്നത്. ഇന്നലെയായിരുന്നു സംഭവം
കുഞ്ഞിന്റെ പുറത്ത് ചൂരല്‍ കൊണ്ടുള്ള അടിയേറ്റ നിരവധി പരിക്കുകളുണ്ട്. ക്ലാസ് മുറിയില്‍വച്ച് താൻ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ചായിരുന്നു കുട്ടിക്ക് മർദനം. തലങ്ങും വിലങ്ങും കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപിക സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റുചെയ്തു.
ഇന്നലെത്തന്നെ പൊലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ ഇന്നാണ് മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപികയെ സ്കൂള്‍ അധികൃതർ സസ്‌പെൻഡുചെയ്തിരുന്നു.