Friday, April 25, 2025
spot_imgspot_img
HomeNewsചൂടിൽ ഉരുകി 23കാരിയുടെ മരണം, വെള്ളത്തിനായി നിലവിളിച്ച് ജനം; ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തിൽ

ചൂടിൽ ഉരുകി 23കാരിയുടെ മരണം, വെള്ളത്തിനായി നിലവിളിച്ച് ജനം; ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തിൽ

ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രസീലിൽ നടന്ന സംഗീതപരിപാടിക്കിടെ ആരാധിക കുഴഞ്ഞുവീണ് മരിക്കാനിടയായത് സംഘാടനത്തിൽ വന്ന പിഴവുകൊണ്ടാണെന്ന് വിമർശനം. taylor swift s brazil concert becomes controversial due to fan death

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് റിയോ ഡി ജനീറോയില്‍ നടന്ന ടെയ്‌ലറിന്റെ സംഗീത പരിപാടി കാണാനെത്തിയ അന്ന ക്ലാര ബെനവിഡെസ് എന്ന 23കാരി ചൂട് താങ്ങാനാകാതെ തളര്‍ന്നു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബ്രസീലില്‍ ഇപ്പോള്‍ കനത്ത ചൂടാണ്. 2014നു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയാണ് ഈ മാസം 18ന് ബ്രസീലില്‍ രേഖപ്പെടുത്തിയത്. ഈ സമയത്താണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീതപരിപാടി സംഘടിപ്പിക്കപ്പെട്ടത്. ചൂട് കൂടിയ സമയത്ത് പരിപാടി നടത്തിയതും പ്രേക്ഷകരുടെ എണ്ണത്തില്‍ നിയന്ത്രണം വയ്ക്കാതിരുന്നതും സ്‌റ്റേഡിയത്തില്‍ ചൂടിനെ പ്രതിരോധിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാതിരുന്നതുമെല്ലാം അപകടകരമായ അന്തരീക്ഷം സൃഷ്ടിച്ചെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 2014നു ശേഷമുള്ള ഏറ്റവും കൂടിയ താപനിലയാണ് ഈ മാസം 18ന് ബ്രസീലില്‍ രേഖപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments