ബലാത്സംഗ പരാതിയെ തുടർന്ന് തമിഴ് യുവഗായകൻ ഗുരു ഗുഹനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ യുവതി നല്‍കിയ പരാതിയില്‍ ആണ് പിന്നണി ഗായകനെതിരെ കേസെടുത്തത്.tamil playback singer guru guhan
മുൻ ബാങ്ക് മാനേജരുടെ മകളായ യുവതി ഒരു സംഗീത പരിപാടിക്കിടെ ആണ് ഗുരു ഗുഹനെ പരിചയപ്പെടുന്നത്.
ഇരുവരും വൈകാതെ പ്രണയത്തിലായി. വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന ഗുഹന്‍റെ വാക്കുകള്‍ വിശ്വസിച്ചെന്നും, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോള്‍ വഴങ്ങിയെന്നുമാണ് യുവതി പറയുന്ത്. അതിനിടെ താൻ ഗർഭിണി ആണെന്ന് അറിയിച്ചപ്പോള്‍ ഗുഹൻ നിർബന്ധിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി ഗർഭചിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു .
ബലാത്സംഗം, വിശ്വാസ വഞ്ചന എന്നിവയ്ക്ക് പുറമെ എസ്‍സി, എസ്‍ടി നിയമത്തില വിവിധ വകുപ്പുകളും ചുമതിയാണ് എഫ്‌ഐആര്‍. ഗുരു ഗുഹനും കുടുംബവും ഒളിവില്‍ പോയെന്നും വൈകാതെ പിടികൂടാൻ കഴിയുമെന്നും പൊലീസ് പറഞ്ഞു. 26കാരനായ ഗുരു ഗുഹൻ ടെലിവിഷൻ പരിപാടികളിലൂടെ ആണ് ശ്രദ്ധ നേടിയത്.