Saturday, April 26, 2025
spot_imgspot_img
HomeCinemaഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേ, പെൺകുട്ടികൾ എ സർട്ടിഫിക്കറ്റ് സിനിമകൾ തിയേറ്ററിൽ പോയി കാണണം: സ്വാസിക

ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേ, പെൺകുട്ടികൾ എ സർട്ടിഫിക്കറ്റ് സിനിമകൾ തിയേറ്ററിൽ പോയി കാണണം: സ്വാസിക

മിനി സ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവരുകയും പിന്നീട് വെള്ളിത്തിരയിലെ നിറസാന്നിദ്ധ്യമാകുകയും ചെയ്ത താരമാണ് നടി സ്വാസിക. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സ്വാസികയെ തേടിയെത്തിയിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. നാടൻ പെൺകുട്ടിയെന്ന വിശേഷണമാണ് സ്വാസികയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നതെങ്കിലും ചതുരത്തിലെ ഗ്ലാമർ വേഷങ്ങളിലൂടെ ഇതിൽ മാറ്റം വരുത്താൻ താരത്തിന് കഴിഞ്ഞു.

ഒരുപാട് ഇന്റിമേറ്റ് സീനുകളും മറ്റും അടങ്ങിയ ചിത്രമായിരുന്നു ഇത്. ഈ രംഗങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ സ്വാസികയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സ്വാസികയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നും ക്യാമറ ട്രിക്ക് ആയിരിക്കുമോ എന്നൊക്കെ നിരവധി ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു =. ഇപ്പോഴിതാ ചില വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സ്വാസിക സ്വാസികയുടെ വാക്കുകൾ:

‘ഇന്നത്തെ കാലത്ത് ഇന്റിമേറ്റ് രംഗങ്ങൾ ക്യാമറ ട്രിക്ക് ആണെന്ന് പറഞ്ഞാൽ അത് ആരെങ്കിലും വിശ്വസിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല. ചതുരത്തിൽ ക്യാമറ ട്രിക്ക് ആയിട്ട് ഒന്നും തന്നെയില്ല. ആ സിനിമയുടെ കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്ത് പോയി എന്നതേ ഉള്ളൂ. അതെല്ലാം നാച്ചുറലായി ചെയ്തു എന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ആ സിനിമയിൽ അത് ആവശ്യമായിരുന്നത് കൊണ്ട് അത് പറഞ്ഞു എന്നതേ ഉള്ളൂ.

എല്ലാവരും ഇക്വാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന കാലമല്ലേ ഇത്. നടന്മാർക്ക് ചെയ്യാമെങ്കിൽ അത്തരം വേഷങ്ങൾ നടിമാർക്കും ചെയ്യാം. മലയാള സിനിമ വളരണം എന്ന് എല്ലാവരും പറയും, ഇത്തരം കാര്യങ്ങൾ ഹിന്ദി അടക്കമുള്ള മറ്റു ഭാഷകളിൽ ചെയ്യാമെങ്കിൽ മലയാളത്തിലും ചെയ്യാം. അത് കാണുന്നുണ്ടെങ്കിൽ ഇതും കാണാം. അത്രയേ ഉള്ളൂ. വളരണം വളരണം എന്ന് പറയുമ്പോൾ നമ്മുടെ ചിന്താഗതി കൂടെ വളരണം. സ്ത്രീകൾ അത് കാണാൻ പാടില്ല. പുരുഷന്മാർക്ക് കാണാം എന്നൊക്കെയാണ് ഇവിടെ പൊതുവെ പറയുന്നത്. അങ്ങനെ വേണ്ടല്ലോ.

പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന, ഞങ്ങൾ അത് ചെയ്താൽ എന്താണെന്ന് ചോദിക്കുന്ന കാലമല്ലേ. അങ്ങനെ പറയുമ്പോൾ തീർച്ചയായും എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണണം. അല്ലാതെ നമ്മളത് കണ്ടാൽ എന്താകും എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല.

എ എന്ന് കേൾക്കുമ്പോൾ സോഫ്റ്റ് പോൺ സിനിമ എന്ന ചിന്തയാണ് ഇന്നും പലർക്കും. എ സർട്ടിഫിക്കറ്റിന് പല ഡെഫനിഷനുകളുണ്ട്. അത് മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നത്. അത് ചിന്താഗതിയുടെ കൂടെ പ്രശ്നമാണ്. എല്ലാ കാര്യത്തിലും ഓപ്പൺ ആകുന്നത് പോലെ ഇക്കാര്യത്തിലും ഓപ്പൺ ആയാൽ മതി. അപ്പോൾ വേറെ പ്രശ്നമൊന്നുമില്ല’,- സ്വാസിക അഭിമുഖത്തിൽ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments