മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഇടം നേടിയ ഒന്നാണ് സാന്ത്വനം. റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി നിന്ന സാന്ത്വനത്തിന് നിരവധി പ്രേക്ഷകരാണുള്ളത്.
ഇന്നത്തെ കാലത്ത് കാണാൻ സാധിക്കാത്ത കൂട്ടുകുടുംബത്തിലെ രസകരമായ അനുഭവങ്ങളാണ് സീരിയലിലെ പ്രധാന ആകർഷണം. ചേട്ടാനുജന്മാരുടെ കഥ പറയുന്ന ഈ സീരിയലിൽ ഇളയ സഹോദരനായി അഭിനയിക്കുന്നത് അച്ചു സുഗതാണ്.
കണ്ണൻ്റെ മുറപ്പെണ്ണുമായി എത്തിയിരുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ മഞ്ജുഷ മാർട്ടിനാണ്. കണ്ണൻ്റെയും മുറപ്പെണ്ണായ അച്ചുവിൻ്റെയും കോമ്പോ മലയാളി സീരിയൽ പ്രേമികൾ കൈ നീട്ടി സ്വീകരിച്ചിരുന്നു. സാന്ത്വനത്തിൽ വന്നശേഷം മഞ്ജുഷയും ആരാധകരുടെ പ്രിയ നായികയായി തീർന്നു. സോഷ്യൽ മീഡിയയിൽ സജീവമാന് താരം.
മഞ്ജുഷയും അച്ചു സുഗതും പങ്കുവയ്ക്കുന്ന ഓരോ വിശേഷവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അച്ചു സുഗത് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അച്ചുവും മഞ്ജുഷയും ചേർന്ന് അഭിനയിക്കുന്ന വെബ് സീരിസായ ‘മനസ്സമ്മതം’ നവംർ 24 ന് റിലീസാവുകയാണ്. ‘ഡേറ്റ് മറക്കേണ്ട, നവംമ്പർ 24 ന്, ലോക്ചെയ്തോളിൻ’ എന്നാണ് അച്ചു സുഗത് മനസമ്മതത്തിൻ്റെ പോസ്റ്റിന് താഴെ നൽകിയ ക്യാപ്ഷൻ. ആരാധകർ കാത്തിരിക്കുകയാണ്.