Wednesday, April 30, 2025
spot_imgspot_img
HomeNewsKerala Newsശസ്ത്രക്രിയ പിഴവ് ; യുവാവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു ; തനിക്ക് മനോരോഗമുണ്ടെന്ന് ഡോക്ടർമാർ പരിഹസിച്ചു

ശസ്ത്രക്രിയ പിഴവ് ; യുവാവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു ; തനിക്ക് മനോരോഗമുണ്ടെന്ന് ഡോക്ടർമാർ പരിഹസിച്ചു

ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവാവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടന്ന് പരാതി. ആലപ്പുഴ മെഡിക്കൽ കോളജിൽ ആണ് സംഭവം.

surgical error; The young man lost the mobility of his left arm.

ആലപ്പുഴ മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ബാബുവിന്റെ മകൻ മാഹീൻ ബാബുവിനാണ് ശസ്ത്രക്രിയയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഇടതുകൈയുടെ കൈക്കുഴ തെന്നുന്നതിന് ചികിൽസ തേടിയാണ് 27 വയസുകാരനായ മാഹിൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ എത്തിയത്. ജൂലൈ നാലിന് ആയിരുന്നു ശസ്ത്രക്രിയ. ഇതിനു ശേഷം ഇടത് കൈമരവിക്കുകയും ചലനശേഷി കുറയുകയും ചെയ്തു. പിന്നീട കഴുത്തിനും വേദന ആരംഭിച്ചു. ശസ്ത്രക്രിയയിലെ പിഴവാണ് ഇതിനു കാരണമെന്നാണ് പരാതി പറഞ്ഞപ്പോൾ തനിക്ക് മനോരോഗമുണ്ടെന്ന് ഡോക്ടർമാർ പരിഹസിച്ചെന്നും കുടുംബം ആരോപിച്ചു. ഇപ്പോൾ വലതു കൈയ്ക്കും മരവിപ്പ് ഉണ്ട്.

ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു ഇടപ്പള്ളിയിലെയും കോലഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത് എന്ന് മാഹിനും പിതാവും പറഞ്ഞു. പച്ചക്കറി വ്യാപാരിയായിരുന്ന പിതാവ് ബാബു രോഗം മൂലം ഇപ്പോൾ ജോലിക്ക് പോകുന്നില്ല. മാഹീന്റെ ഉമ്മ കിഡ്നി രോഗം മൂലം നേരത്തെ മരിച്ചു. താമസിക്കുന്ന വാടക വീട് അടുത്തയാഴ്ച ഒഴിയണം. സ്വകാര്യ ആശുപത്രിയിൽ വീണ്ടും ഓപറേഷന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിന് ലക്ഷങ്ങളാണ് ചിലവ് വരുന്നത്. കൈയുടെ ചലനശേഷി കുറഞ്ഞ കാര്യം പറഞ്ഞപ്പോൾ കേസ് കൊടുക്കാൻ ഡോക്ടർമാർ പറഞ്ഞതായി കുടുംബം ആരോപിച്ചു.

മാഹീൻ കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികളാണ് ചെയ്തിരുന്നത്. കംപ്യൂട്ടർ, ചികിൽസ ചിലവുകൾക്കായി വിറ്റു. കൈ ശരിയായി വീണ്ടും ജോലിക്കു പോകണമെന്നാണ് മാഹീന്റെ ആഗ്രഹം. ശസ്ത്രക്രിയ പിഴവിനെതിരെ കലക്ടർക്കും മെഡി.കോളജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

അക്കൗണ്ട് വിവരങ്ങള്‍

MAHEEN BABU

A/c no- 0305104000170888

IFSC – IBKL0000305

IDBI BANK

ALAPUZHA TD SCHOOL BRANCH

G PAY- 9747987272

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments