Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsവഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി,കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി,കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: വഖഫ് വിവാദപരാമർശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.Suresh Gopi threatened the journalist

24 ന്യൂസ് മാധ്യമപ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്.

വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. ശേഷം മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു.

വയനാട്ടിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ വഖഫ് ബോർഡിന്റെ പേര് പറയാതെയായിരുന്നു സുരേഷ് ഗോപി വിമർശിച്ചത്. ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

തങ്ങൾക്ക് മുനമ്പത്തെ സുഖിപ്പിച്ച്‌ ഒന്നും നേടേണ്ട. അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, സുരേഷ് ഗോപിയുടെ ഈ വിവാദ പ്രസംഗത്തിൽ പൊലീസ് കേസെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐ ജനയുഗം പത്രം രംഗത്തെത്തിയിരുന്നു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments