Tuesday, July 8, 2025
spot_imgspot_img
HomeNewsIndia'പുനരധിവാസമല്ല, നവ അധിവാസമാണ് മോദിയുടെ മനസ്സിലുള്ളത്';വയനാടിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി

‘പുനരധിവാസമല്ല, നവ അധിവാസമാണ് മോദിയുടെ മനസ്സിലുള്ളത്’;വയനാടിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. Suresh Gopi said that the Prime Minister has assured that everything will be done for the disaster victims

അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റിനോടായിരുന്നു പ്രതികരണം.

വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന്  കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

വയനാടിനായി പൂര്‍ണ മെഡിക്കല്‍ കോളേജ് സജ്ജമാക്കുമെന്നും  ദുരന്തബാധിതര്‍ക്ക് കുടിവെള്ളം മുതല്‍ തൊഴില്‍ വരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. അനധികൃത കുടയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments