Saturday, February 15, 2025
spot_imgspot_img
HomeNewsസുരേഷ് ഗോപി താടിവളർത്തുന്നു; അഭിനയിക്കാന്‍ അനുമതി കിട്ടിയതായി റിപ്പോര്‍ട്ട്

സുരേഷ് ഗോപി താടിവളർത്തുന്നു; അഭിനയിക്കാന്‍ അനുമതി കിട്ടിയതായി റിപ്പോര്‍ട്ട്

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാ അഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ബിജെപി ഉന്നതനേതൃത്വം തത്വത്തിൽ അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളിൽ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്.

അതേസമയം ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റ നിലപാട്.

ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തിന് ആവശ്യമായവിധത്തിൽ താടിയും സുരേഷ് ഗോപി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞമാസം അദ്ദേഹം താടി ഉപേക്ഷിച്ചു. സുരേഷ് ഗോപിയുടെ ഷൂട്ടിങ് 29ന് തുടങ്ങും എന്നാണ് വിവ.രം ജനുവരി അഞ്ചുവരെയാണ് അനുമതി. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധിഭാഗം ചിത്രീകരിക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments