ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.Suresh Gopi is not allowed to act in movies
സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം.
മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിപ്പിച്ച മണ്ഡലത്തിൽ ശ്രദ്ധിക്കാനും മന്ത്രി ഓഫീസിൽ സജീവമാകാനും കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ ഏറ്റെടുത്ത സിനിമകൾ തുടരാനാകില്ലെന്ന പ്രതിസന്ധിയിലാണ് തൃശൂർ എം പിയായ സുരേഷ് ഗോപി.