കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം സുരേഷ്ഗോപിയാണ്. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗരുഡന്‍ എന്ന ചിത്രമാണ് പുതുതായി തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ താരം പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ആരാധകരുമായി സിനിമാ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് സുരേഷ് ഗോപി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് സംസാരിച്ചത്.

താരത്തിന്റെ വാക്കുകൾ
എനിക്ക് കൊഞ്ചിക്കപ്പെടുന്നത് ഇഷ്ടമാണ്. രാവിലെ എനിക്ക് ഭാര്യ പ്രഭാത ഭക്ഷണം വാരിത്തരും. കൊഞ്ചിക്കുന്നത് പോലെയാണ് എനിക്ക് അത് തോന്നാറുള്ളത്. പക്ഷേ അത് വർക്ക് പ്രഷറിന്റെ കൂടി ഭാഗമാണ്. പല കാര്യങ്ങളും കോളും മെയിലുകളുമൊക്കെ രാവിലെ എനിക്ക് അറ്റന്റ് ചെയ്യേണ്ടി വരും. ആ സമയത്ത് അവൾ വാരിത്തരും. രണ്ട് ഇഡലിയിൽ കൂടുതൽ കഴിക്കാറില്ല. യോഗയൊന്നും ചെയ്യാൻ ഒന്നും എനിക്ക് വയ്യ. അതിന് മെനക്കെടാൻ ആവുകയും ഇല്ല, സമയവും ഇല്ല. ആ സമയത് ഞാൻ മറ്റ് 10 ഇഷ്യൂസ് വേറെ തീർക്കും’,

സിനിമയിൽ ലിപ് ലോക്ക് ചെയ്യാൻ തയ്യാറാണോയെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ഈ പ്രായത്തിൽ ലിപ് ലോക്കൊക്കെ വരുമോയെന്ന് എനിക്ക് അറിയില്ല. ഇനി ലിപ് ലോക്ക് ചെയ്യണമെന്ന് സംവിധായകർ ആവശ്യപ്പെട്ടാൽ , ഞാൻ കലാകാരനാണ്, അത് ആവശ്യമാണെന്ന് എനിക്ക് തോന്നിയാൽ ഞാനത് ചെയ്ത് കൊടുക്കും, അത്രയേ ഉള്ളൂ. രാധികയുമായി ഡിസ്കഷൻ പോലുമില്ല. മുൻപ് സിന്ദൂരരേഖ എന്ന ചിത്രത്തിൽ ഞാനും ശോഭനയും ചേർന്ന് അഭിനയിച്ച കാളിന്ദി എന്ന ഗാനമുണ്ട്. അതിൽ ഞങ്ങൾ ചേർന്ന് അഭിനയിക്കുന്ന ഒരു രംഗം വരുമ്പോൾ പലപ്പോഴും രാധിക എഴുന്നേറ്റ് പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നിരുന്നാലും ശോഭനയും ഞാനും തമ്മിലുള്ള പെയർ രാധികയ്ക്ക് ഇഷ്ടമാണ്. ഇവരാണല്ലോ ഭാര്യയും ഭർത്താവും എന്ന് പറയും.