പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ താക്കീത്. പ്രശസ്ത യോഗാചാര്യന്‍ ബാബാ രാംദേവിന്റെയാണ് പതഞ്ജലി. Supreme Court warns against Baba Ramdev’s Patanjali
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഇവർ ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കമ്പനിക്ക് താക്കീത് നല്‍കിയത് ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുല്ലയും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങുന്ന ബെഞ്ചാണ്.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതുപോലുള്ള ഏതൊരു ലംഘനവും കോടതി വളരെ ഗൗരവമായി കാണുമെന്നും ഒരു പ്രത്യേക രോഗം ഭേധമാക്കാൻ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു കോടി രൂപ വരെ പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ അത്തരം പരസ്യങ്ങളൊന്നും പതഞ്ജലി ആയുര്‍വേദ് പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങളുടെ പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കെഎം നടരാജന് കോടതി നിര്‍ദേശം അനുസരിച്ച് പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായ പരിഹാരം കാണും . അടുത്തവര്‍ഷം ഫെബ്രുവരി 5ന് കേസ് വീണ്ടും പരിഗണിക്കും.