Saturday, April 26, 2025
spot_imgspot_img
HomeNewsKerala Newsസപ്ലൈകോയിൽ സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം; സബ്‌സിഡി സാധനങ്ങളുടെ പട്ടിക പുതുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്

സപ്ലൈകോയിൽ സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം; സബ്‌സിഡി സാധനങ്ങളുടെ പട്ടിക പുതുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്

തിരുവനന്തപുരം: സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങൾക്ക് വിലകൂട്ടുന്നത് വിശദമായ ചർച്ചകൾക്കു ശേഷം മാത്രം.13 ഇനം സബ്‌സിഡി സദാനങ്ങൾക്കാണ് വില കൂട്ടാൻ ചർച്ച.

2016-ലെ സബ്‌സിഡി വിലയ്ക്കാണ് ഇപ്പോഴും സാധനങ്ങൾ വിൽക്കുന്നത്. ഇത് തുടർന്ന് പോകാൻ ആകില്ലെന്ന് സപ്ലൈകോ പൊതുവിതരണ വകുപ്പിനെ അറിയിച്ചു. ഇതിനെത്തുടർന്ന് വിലകൂട്ടുന്ന അഭിപ്രായത്തോട് ഇടതുമുന്നണി അംഗീകാരം നൽകി. ഈ മാസം 15-നുശേഷം വില കൂട്ടുന്നതിനെപ്പറ്റി സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിക്കും. എത്രശതമാനം വരെ വില കൂട്ടണമെന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

സബ്‌സിഡി സാധനങ്ങളുടെ പട്ടിക പുതുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആവശ്യക്കാർ കൂടുതൽ ഉള്ള മറ്റു സാധനങ്ങളെ സബ്‌സിഡി നൽകുന്ന സാധനങ്ങളുടെ പട്ടികയിൽ ചേർക്കണോ നിലവിലുള്ള ഏതെങ്കിലും സാധനം ഒഴിവാക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments