Sunday, April 27, 2025
spot_imgspot_img
HomeNewsKerala News'പി. പി ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയത് ക്ഷണിക്കപ്പെടാതെ,എഡിഎമ്മിനെ അധിക്ഷേപിച്ച് സംസാരിച്ച ശേഷം യോഗത്തിൽ നിന്നിറങ്ങിപ്പോയി'; എഡിഎമ്മിന്റെ...

‘പി. പി ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയത് ക്ഷണിക്കപ്പെടാതെ,എഡിഎമ്മിനെ അധിക്ഷേപിച്ച് സംസാരിച്ച ശേഷം യോഗത്തിൽ നിന്നിറങ്ങിപ്പോയി’; എഡിഎമ്മിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം ഞെട്ടലും നടുക്കവും ഉണ്ടാക്കുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നും സണ്ണി ജോസഫ് എംഎൽഎ. എഡിഎം നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യയെത്തിയത് ക്ഷണിക്കപ്പെടാതെയാണ്.Sunny Joseph MLA wants to register a case and investigate the death of ADM

ജില്ലാ കളക്ടർ പങ്കെടുത്ത യോഗത്തിലേക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. എന്നാൽ യോഗം നടക്കുന്ന വേളയിലെത്തിയ പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു. ശേഷം യോഗത്തിൽ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതികൾ ഉണ്ടെങ്കിൽ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു. എഡിഎമ്മിന്റെ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ആരോപണമുന്നയിച്ച വിഷയത്തിലും വസ്തു നിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കണ്ണൂർ എഡിഎം നവീൻ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ  പോകേണ്ടതായിരുന്നു.

എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

എഡിഎം നവീൻ ബാബുവിനെതിരെ  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്.

ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ വിദ്വേഷണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments