Saturday, December 7, 2024
spot_imgspot_imgspot_img
HomeCinemaCelebrity Newsവലിയൊരു അത്ഭുതം കൃപാസനം മാതാവ് വഴി നടന്നു, എന്റെ പ്രാർത്ഥന കേട്ടു… ശത്രുക്കളെ തകര്‍ക്കുന്നൊരു സെക്കന്‍ഡാണ്...

വലിയൊരു അത്ഭുതം കൃപാസനം മാതാവ് വഴി നടന്നു, എന്റെ പ്രാർത്ഥന കേട്ടു… ശത്രുക്കളെ തകര്‍ക്കുന്നൊരു സെക്കന്‍ഡാണ് ഞാന്‍ കണ്ടത്! നന്ദി പറഞ്ഞ് സുമ ജയറാം

ചെറുതും വലുതുമായ മലയാള സിനിമയിൽ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് സുമ ജയറാം. താരം ഇപ്പോൾ സിനിമയില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെ്ല്ലാം പങ്കുവെക്കാറുണ്ട് . 2013 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്.

ഇപ്പോളിതാ തന്റെ ജീവിതത്തില്‍ കൃപാസനം മാതാവ് വഴി വലിയൊരു അത്ഭുതം നടന്നുവെന്നും അതില്‍ നന്ദി പറയുകയാണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

ഞാന്‍ ആദ്യം തന്നെ കൃപാസന മാതാവിന് നന്ദി പറയുന്നു. ഒക്ടോബര്‍ 9 എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ഞാന്‍ പറയാന്‍ വെച്ചിരുന്ന കാര്യമാണ്. ഞാന്‍ വിളിച്ച വിളിയ്ക്ക് മാതാവ് എന്റെ വിളി കേട്ടു. ജീവിതത്തില്‍ ഇനി മറക്കാന്‍ പറ്റില്ല ഈ അനുഭവം. പ്രധാനപ്പെട്ടൊരു സിറ്റുവേഷനായിരുന്നു.

ഈയൊരു സന്ദര്‍ഭത്തില്‍ ആരൊക്കെ എന്റെ കൂടെയുണ്ട് ആരൊക്കെ ഇല്ല എന്നതിന്റെയൊക്കെ ക്ലിയര്‍ പിക്ചര്‍ കിട്ടിയ ദിവസങ്ങളായിരുന്നു ഈ കഴിഞ്ഞ് പോയത്. എന്റെ മനസും ശരീരവും ഇപ്പോള്‍ ക്ലിയറാണ്. കാര്യങ്ങള്‍ എനിക്ക് വ്യക്തമായി മനസിലാക്കാന്‍ പറ്റി. അതില്‍ മാതാവിനോട് ഞാൻ നന്ദി പറയുന്നു.

എനിക്ക് വലിയൊരു ആവശ്യം ഉണ്ടായിരുന്നു. അത് കൃത്യസമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചത് പോലെ കൃത്യം നടന്നു. ഞാന്‍ പ്രാര്‍ത്ഥിച്ചത് അത് ഒന്നരയ്ക്ക് നടക്കണമെന്നായിരുന്നു. അതുപോലെ മാതാവ് നടത്തി തന്നു. രണ്ട് മണിക്ക് കൃപാസനത്തിലുണ്ടാവണമെന്നും പ്രാര്‍ത്ഥിച്ചു. അതുപോലെ തന്നെ അവിടെ വന്ന് നന്ദി അര്‍പ്പിക്കാന്‍ പറ്റി.

ഇനിയുള്ള എല്ലാ കാര്യങ്ങളിലും മാതാവ് കൂട്ടുണ്ടാവും. ആരൊക്കെ എന്നെ തകര്‍ക്കാന്‍ നോക്കിയാലും, ആരെല്ലാം എന്തെല്ലാം ചതികളില്‍ എന്നെ പെടുത്താന്‍ നോക്കിയാലും മാതാവ് അവിടെ നിന്നും എന്നെ രക്ഷിക്കുമെന്ന് ഉറപ്പായിട്ടുള്ള വിശ്വാസമാണ്. മാതാവ് ഒരിക്കലും എന്നെ കൈവിടില്ല. അതാണ് എന്റെ വിശ്വാസം.

9-ാം തീയ്യതി നടക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചൊരു കാര്യമാണത്. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. അതുപോലെ മാതാവ് എന്നെ സഹായിച്ചു. ഇനിയങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും മാതാവ് നോക്കിക്കൊള്ളും എന്നൊരു ഉറച്ച വിശ്വാസമാണുള്ളത്. ശത്രുക്കളെ തകര്‍ക്കുന്നൊരു സെക്കന്‍ഡാണ് ഞാന്‍ കണ്ടത്. ശത്രുക്കള്‍ ആരാണെന്നും അവരെ തകര്‍ക്കാന്‍ മാതാവിന് മാത്രമേ കഴിയുള്ളൂവെന്നും എനിക്ക് മനസിലായി.

അവരുടെ ചിന്തകള്‍ വരെ മാതാവിന് മനസിലാവും. ഒരു ശത്രു എന്താണെന്നും അവരുടെ മനസ് എന്താണ്, അവര്‍ എന്ത് ചിന്തിക്കുന്നു, എന്ത് കാണിക്കാന്‍ പോവുന്നു എന്നെല്ലാം എനിക്ക് മനസിലാക്കി തരാന്‍ മാതാവിന് സാധിച്ചു. ശത്രുവിനെ തകര്‍ത്തെറിഞ്ഞ് എന്റെ കൈയ്യിലേക്ക് ആ വിജയം തന്നു. ആയിരം നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാം മാതാവിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച് ഞാനങ്ങ് ഇറങ്ങുകയായിരുന്നു, എന്നും സുമ പറയുന്നു.

അതേസമയം സുമയുടെ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാവുന്നു എന്ന് ആരാധകർ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments