Saturday, May 17, 2025
spot_imgspot_img
HomeLifestylePhotographyഹരിചന്ദനത്തിലെ ഉണ്ണിമായ തന്നെയാണോ ഇത് !!! വൈറലായി ചിത്രങ്ങൾ

ഹരിചന്ദനത്തിലെ ഉണ്ണിമായ തന്നെയാണോ ഇത് !!! വൈറലായി ചിത്രങ്ങൾ

മലയാളത്തിൽ മാത്രമല്ല തെന്നിത്യൻ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമാണ് നടി സുജിത ധനുഷ്. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരം മെഗാസ്റ്റാർ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയിലെ ഊമയായ ആൺകുട്ടിയുടെ വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്.

സിനിമയില്‍ നിന്നുമാണ് സുജിത സീരിയലുകളിലേക്ക് എത്തുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ ഹരിചന്ദനം എന്ന പരമ്പരയിലെ ഉണ്ണിമായ എന്ന നായിക കഥാപാത്രമാണ് സുജിത കേരളത്തിലെ ഓരോ വീടുകളിലേയും അംഗമാക്കി മാറ്റിയത്.

.സുചിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലും തമിഴകത്തിലും ഒരുപോലെ തിളങ്ങിയ നടിയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോഴിതാ സാരിയിലുള്ള താരത്തിന്റെ പുതിയ ചിത്രം കണ്ട് ആരാധകർ കമൻറുകൾ നൽകുകയാണ്.

സാരിയിൽ അടിപൊളിയായിട്ടുണ്ട് എന്ന് മലയാളത്തിലേക്ക് എപ്പോഴാണ് തിരിച്ചു വരിക എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങൾ.മലയാളത്തിനെ കഴിഞ്ഞു താരമിപ്പോൾ തമിഴ്യിലാണ് സജീവമായിരിക്കുന്നത്.

ഏറ്റവും പുതിയ ചിത്രത്തിന് താഴെ താരം നൽകിയിരിക്കുന്ന ക്യാപ്ഷനും ആരാധകരുടെ ശ്രദ്ധ നേടി. നമ്മളെ മനോഹരമാക്കുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്തു എന്നായിരുന്നു താരത്തിന്റെ ചിത്രങ്ങളുടെ ക്യാപ്ഷൻ. സിമ്പിൾ മേക്കോവർ കിടുക്കി എന്നാണ് ആരാധകർ കമൻറുകൾ നൽകിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments