Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsഅന്തരിച്ച പ്രശസ്ത കവിയത്രി സുഗത കുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു തൈ നടാം...

അന്തരിച്ച പ്രശസ്ത കവിയത്രി സുഗത കുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരു തൈ നടാം പദ്ധതിയുടെ ഭാഗമായി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ

തൊടുപുഴ: അന്തരിച്ച പ്രിയ കവി സുഗതകുമാരിയുടെ നവതിയാഘോഷങ്ങളോടനുബന്ധിച്ച് ‘സുഗത സൂക്ഷ്മ വനം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ, ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച്, മന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാളിൽ(നിയമ, നീതിന്യായ സഹമന്ത്രി & MoS – പാർലമെന്ററി കാര്യ, ഇന്ത്യാ ഗവൺമെന്റ് )നിന്ന് ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ മാനേജിംഗ് ഡയറക്ടർ ശ്രീ ആർ കെ ദാസ് വൃക്ഷത്തൈ ഏറ്റുവാങ്ങി.

പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പദ്ധതിയുടെ വിശദാംശങ്ങൾ നൽകി സംസാരിച്ചു. നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്‌കൂൾ സെക്രട്ടറി ജനറൽ ഡോ.ഇന്ദിരാ രാജൻ ആമുഖപ്രഭാഷണം നടത്തി.

പ്രഗതി അക്കാദമി പ്രിൻസിപ്പൽ ശ്രീമതി സുചിത്ര ഷൈജിന്ത് സ്വാഗതം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ, പെരുമ്പാവൂർ, മുൻസിപ്പൽ കൗൺസിൽ ചെയർമാൻ പോൾ പാത്തിക്കൽ എന്നിവർ ആശംസാ പ്രസംഗവും സുഗത നവതി കമ്മിറ്റി ജനറൽ കൺവീനർ ബി പ്രകാശ് ബാബു നന്ദിയും പറഞ്ഞു.

വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള പത്ത് വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും അടങ്ങുന്ന ഒരു സംഘം ഈ ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തുന്ന സുഗത വനം പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ഏറെ ആഹ്ലാദത്തിലാണ്.

വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ നവംബർ അവസാന വാരം പദ്ധതിക്കു തുടക്കമാകുമെന്ന് പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments