ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. കോൺഗ്രസ് ഇടുക്കി ജില്ല പ്രവർത്തക കൺവെൻഷനിലായിരുന്നു സുധാകരന്‍റ് വിമര്‍ശനം.
ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മാസപ്പടി വിവാദത്തിലും പ്രതികരണമില്ല. കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. മുഖ്യമന്ത്രിയുടെ മകൾ എന്ത് സേവനത്തിനാണ് സിഎംആര്‍എല്ലില്‍നിന്ന് പണം വാങ്ങിയത്? ആ പണത്തെ കൈക്കൂലി എന്ന് വിളിക്കണോ കള്ളപ്പണം എന്ന് വിളിക്കണോയെന്നും സുധാകരന്‍ ചോദിച്ചു.
എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായിക്കകത്ത് പിണ്ണാക്കാണോയെന്നും സുധാകരന്‍ തുറന്നടിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ അവിഹിതമാണ് നടക്കുന്നത്. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുമെന്നും അന്തർധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു.
എല്ലാ പണവും തട്ടിയെടുക്കാൻ വേണ്ടി ഊരാളുകൾ എന്ന കമ്പനിക്ക് ടെൻഡർ കൊടുത്തിരിക്കുകയാണ്. പിണറായിയുടെ അദാനി ആണ് ഊരാളുങ്കൽ. എന്തിനാണ് കേരളീയം നടത്തുന്നത്?. സർക്കാരിന്‍റെ ഫണ്ട് ധൂർത്ത് അടിക്കുകയാണ്.ഈ പണം മാറ്റി വെച്ചിരുന്നെങ്കിൽ കെ എസ് അർ ടി സി യുടെ ബാധ്യതകൾ തീർക്കമായിരുന്നു. സര്‍ക്കാരിനെതിരെ വിമോചന സമരം നടത്തും. കോണ്‍ഗ്രസിന് അതിനുള്ള നട്ടെല്ലുണ്ട്. സർക്കാരിനെ പുറത്താക്കാൻ പ്രക്ഷോഭം ശക്തമാക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.