Saturday, April 26, 2025
spot_imgspot_img
HomeViral20 കാരിയായ വിദ്യാര്‍ത്ഥിനിക്ക് 52കാരനായ അധ്യാപകനോട് കടുത്ത പ്രണയം..ആദ്യം നിരസിച്ചു..പിന്നീട് വിവാഹം : ജീവിതം ഹാപ്പിയെന്ന്...

20 കാരിയായ വിദ്യാര്‍ത്ഥിനിക്ക് 52കാരനായ അധ്യാപകനോട് കടുത്ത പ്രണയം..ആദ്യം നിരസിച്ചു..പിന്നീട് വിവാഹം : ജീവിതം ഹാപ്പിയെന്ന് സാജിദും സോയയും

ലാഹോര്‍: കണ്ണും മൂക്കുമില്ലെന്നാണ് പറയാറ്, പ്രായമോ നിറമോ, ഒന്നും ബാധകമാവില്ല. അങ്ങനെ കണ്ണും മൂക്കുമില്ലാത്ത ഒരു പ്രണയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആവുന്നത്. . 52 -കാരനായ അധ്യാപകനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് 20 കാരിയായ വിദ്യാര്‍ഥിനി.

ഇസ്ലാമാബാദിലാണ് സംഭവം. ബികോം വിദ്യാർത്ഥിനി ആയ സോയാ നൂർ ആണ് തന്റെ അധ്യാപകനായ സാജിത് അലിയെ പ്രണയിച്ചു വിവാഹം കഴിച്ചത് . സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും എതിർപ്പിനെ അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ഒരു പ്രമുഖ യൂ ട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയ വിശേഷം ലോകത്തിന് മുന്നില്‍ പങ്കു വെച്ചത്.

സാജിദ് അലി വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് സോയ പറയുന്നു. അദ്ദേഹത്തിന്‍റെ സ്വഭാവത്തിലെ പ്രത്യേകതയാണ് തനിക്ക് പ്രണയം തോന്നാൻ കാരണമെന്ന് യുവതി പറയുന്നു . അദ്ദേഹം വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണെന്ന് സോയ അവകാശപ്പെടുന്നു. പക്ഷേ താൻ പ്രണയം തുറന്നു പറഞ്ഞപ്പോൾ സാജിദ് നിഷേധിക്കുകയായിരുന്നു ആദ്യം ചെയ്തതെന്ന് കാമുകി പറയുന്നു . ഇരുവർക്കും ഇടയില്‍ 32 വയസ്സിന്റെ വ്യത്യാസമുണ്ട്.

ഇതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ ഒരു താല്പര്യവും ഇല്ല എന്നായിരുന്നു അധ്യാപകൻ വിദ്യാർത്ഥിനിക്ക് നൽകിയ മറുപടി . പക്ഷേ വിദ്യാര്‍ത്ഥിനി ഇതില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായിരുന്നില്ല . ഒടുവിൽ വിദ്യാർഥിനിയുടെ നിർബന്ധം സഹിക്കാനാവാതെ തനിക്ക് ചിന്തിക്കാന്‍ ഒരാഴ്ചത്തെ സമയം സാജിദ് ചോദിച്ചു. എന്നാല്‍ ഈ കാലയളവിൽ ആണ് തനിക്കും പ്രണയം തോന്നിത്തുടങ്ങിയതെന്ന് സാജിദ് പറയുന്നു . ഈ ബന്ധത്തെ എതിർത്തെങ്കിലും അവഗണിച്ചു എങ്കിലും ഇരുവരും വിവാഹിതരാവുക ആയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments