പത്തനംതിട്ട : പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി.student who died of fever was pregnant
17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ഈ മാസം 22നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം പെണ്‍കുട്ടി അമിതമായി മരുന്ന് കഴിച്ചിരുന്നതായാണ് സംശയം. ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്.