ചെന്നൈ: തമിഴ്‌നാട്ടില്‍ നാമക്കല്‍ ജില്ലയിൽ പ്ലസ് വണ്‍ വിദ്യാർഥിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സ്കൂളില്‍വച്ച് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പ്ലസ് വണ്‍ വിദ്യാർഥിനിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിദ്യാർഥിനി പ്രസവിച്ചത്.
സംഭവത്തില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവിനെ അറസ്റ്റു ചെയ്തു.
പതിവുപോലെ കഴിഞ്ഞദിവസം ക്ലാസിലെത്തിയ കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെടുകയും അധ്യാപകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ ആണ് കുട്ടി ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്. വൈകാതെ പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരും പോലീസും ചോദ്യംചെയ്തപ്പോഴാണ് അടുത്ത ബന്ധു വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് പെണ്‍കുട്ടി പറയുന്നത്. തുടർന്ന് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ബന്ധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.