പാലക്കാട്: വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രീ സയനയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മെെസൂരിലേയ്ക്കുള്ള വിനോദയാത്രക്കിടെയാണ് സംഭവം.
മെെസൂര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്ന് ബസുകളിലായി 135 വിദ്യാര്‍ത്ഥികളും 15 അദ്ധ്യാപകരും ഉള്‍പ്പെടെ 150 പേരാണ് വിനോദയാത്രയ്ക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ച് നാട്ടിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.