Saturday, April 26, 2025
spot_imgspot_img
HomeNewsഒരു ദിവസം കറുത്തിരുണ്ട ഒരു രൂപം ഓടിപ്പോകുന്നതായി ഞാൻ കണ്ടു… എൻ്റെ നായ ആ പൈന്റിങ്ങിലേക്ക്...

ഒരു ദിവസം കറുത്തിരുണ്ട ഒരു രൂപം ഓടിപ്പോകുന്നതായി ഞാൻ കണ്ടു… എൻ്റെ നായ ആ പൈന്റിങ്ങിലേക്ക് നോക്കി മുരളുകയും കുരയ്ക്കുകയും ചെയ്തു‍… : ശാപം പിടിച്ച പെയിന്റിം​ഗ്? വാങ്ങുന്നവരെല്ലാം തിരികെയേൽപ്പിക്കുന്നു വെന്നു കടയുടമ : ഒടുവിൽ…

പലപ്പോഴും പല ദുരൂഹമായ കഥകൾ നമ്മൾ സോഷ്യൽ മീഡിയയിൽ വായിക്കാറുണ്ട്. നമ്മളെ തന്നെ അത്ഭുത പെടുത്തുന്ന എത്രയോ കഥകൾ. ഇപ്പോഴിതാ  സോ എലിയറ്റ്-ബ്രൗൺ എന്ന യുവതി തന്റെ  ഷോപ്പിം​ഗിനിടെ ഇഷ്ടപ്പെട്ടത് ഒരു പെയിന്റിം​ഗ് വാങ്ങിയതിനെ ചുറ്റിപ്പറ്റിയുള്ള ചില കാര്യങ്ങളിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

രണ്ടു തവണ വിറ്റിട്ടും തിരിച്ചു അതീ കടയിൽ എത്തിയ ഒരു പെയിന്റിംഗ് പെട്ടെന്ന് കേട്ടാൽ ആരും വിശ്വസിക്കില്ല. എന്നാൽ സോ പറയുന്നത് കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാരും  ഒരു ചാരിറ്റി സ്റ്റോറിൽ നിന്നുമാണ് യുവതി  ചുവന്ന വസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ മനോഹരമായ ചിത്രം വാങ്ങിയത്. എന്നാൽ തൻ വാങ്ങിയ ചിത്രം  അങ്ങേയറ്റം ഭയപ്പെടുത്തുന്ന അനുഭവമായി മാറും എന്ന് അവർക്ക് കരുതിയിരുന്നില്ല.

ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോനാർഡ്സ്-ഓൺ-സീയിലുള്ള ഹേസ്റ്റിംഗ്സ് അഡ്വൈസ് റെപ്രസന്റേഷൻ സെന്റർ (HARC) ഷോപ്പിലാണ് ഷോപ്പിം​ഗിനിടെ, സോയ് ഏകദേശം 2000 രൂപ വിലയുള്ള പെയിന്റിം​ഗ് കണ്ടത്. വളരെ ഭംഗിയുള്ള പെയിന്റിംഗ് ആയതിനാൽ അവർ അത് വാങ്ങാൻ തീരുമാനിച്ചു.  

എന്നാൽ  സോയിയോട് അത് വാങ്ങണ്ട എന്ന് കടക്കാരൻ തന്നെ പറഞ്ഞു, കാരണം നേരത്തെ രണ്ടുതവണ വാങ്ങിക്കൊണ്ടുപോയ അത് കടയിലേക്ക് തന്നെ തിരികെ എത്തിയതാണ് എന്ന് അയാൾ  മുന്നറിയിപ്പ് നൽകി. അത് കൊണ്ടുപോയവർക്ക് ദുരൂഹമായ ചില അനുഭവങ്ങളുണ്ടായി എന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, സോയി അമ്മ ജെയ്‌നിന്റെ നിർബന്ധത്തിന് വഴങ്ങി ആ പെയിന്റിം​ഗ് വാങ്ങി.

എന്നാൽ  68 വയസുകാരിയായ ജെയ്‍ൻ വളരെ വിചിത്രമായ രീതിയിലാണ് പെയിന്റിം​ഗിനോട് ആകർഷിക്കപ്പെട്ടത് എന്ന് സോയി പറയുന്നു. വീട്ടിൽ  പെയിന്റിംഗ് എത്തിയപ്പോൾ മുതൽ  കുടുംബത്തിൽ വിവിധ കുഴപ്പങ്ങൾ നടന്നു .

അവരുടെ നായ സില്ല പെയിന്റിം​ഗിൽ നോക്കി മുരളുകയും കുരയ്ക്കുകയും ചെയ്തു‍. സോയുടെ അമ്മ ജെയ്‌നിക്ക് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായി. കൂടാതെ ഒരു ദിവസം  കറുത്തിരുണ്ട ഒരു രൂപം ഓടിപ്പോകുന്നതായി കണ്ടുവെന്നും സോയി പറഞ്ഞു.

എന്നാൽ, ഒരു തരത്തിലും ജെയ്ൻ ആ പെയിന്റിം​ഗ് ഉപേക്ഷിക്കാൻ തയ്യാറായില്ല. മാത്രമല്ല, ഏതുനേരവും അത് നോക്കിയിരിക്കാനും അതിനെ തുടച്ച് വൃത്തിയാക്കാനും മറ്റും തുടങ്ങി. കാര്യം ചോദിക്കുമ്പോൾ പെയിന്റിം​ഗിലെ പെൺകുട്ടി വിഷമത്തിലാണ് താനവളെ സന്തോഷിപ്പിക്കാൻ നോക്കുകയാണ് എന്നാണ് ജെയ്നിന്റെ മറുപടി.  

അതേസമയം, ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം  പെയിന്റിം​ഗ് ആണെന്നാണ് മനസിലാക്കിയ സോയി അതേ കടയിൽ തന്നെ തിരികെ ഏൽപ്പിക്കാൻ പോയി. ആ സമയത്താണ് അവളുടെ കാറിൽ ഒരു സ്ക്രാച്ച് കണ്ടത്. അതോടെ ശരിക്കും അതൊരു ശാപം പിടിച്ച പെയിന്റിം​ഗ് ആണെന്ന് സോയി ഉറച്ച് വിശ്വസിച്ച് തുടങ്ങി.

എന്നാൽ, അവൾ ശാപം പിടിച്ച ആ പെയിന്റിം​ഗ് ഉപേക്ഷിക്കാൻ തയ്യാറായില്ല. പകരം, അതിന് ശാപമോക്ഷം നേടിക്കൊടുക്കാൻ ഒരു പ്രൊഫഷണലായ ആളെയും തപ്പി നടക്കുകയാണത്രെ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments