ഇടുക്കി ജില്ലയിലെ ഏലകർഷകർക്ക് കാണപ്പെട്ട ദൈവമാണ് ആക്കാട്ടുമുണ്ടക്കൽ ബേബിച്ചൻ.രാസവളങ്ങളും രാസകീടനാശിനികളും ഏലച്ചെടികൾക്ക് പ്രയോഗിച്ച് മണ്ണിന്റെ ഉർവരത നഷ്ടപ്പെട്ട് വിളവിന്റെ വറുതിയിലേക്ക് കർഷകർ കൂപ്പുകുത്തിയപ്പോൾ അവരുടെ മുമ്പിൽ ദൈവദൂതനെപ്പോലെ പ്രതൃക്ഷപ്പെട്ടു സമൃദ്ധിയിലേക്ക് കൈപിടിച്ചുയർത്തിയ അധ്വാനത്തിന്റെ പ്രവാചകനായി മാറിയ ചരിത്രം ബേബിച്ചന് സ്വന്തം.
പതിവു ദിനചര്യ തെറ്റിക്കാതെ ബേബിച്ചൻ തന്റെ കൃഷിയിടത്തിൽ സജീവമാണ്. ഏലം മുതൽ മരച്ചീനി വരെ വിളഞ്ഞു നിൽക്കുന്ന പുരയിടം. ഓരോ പുൽനാമ്പി ലും പ്രതീക്ഷയുടെ മുകുളങ്ങൾ പകർന്ന് സസൂക്ഷ്മമായ പരിചരണം.അതിനിടയിലും മൊബൈൽ ഫോൺ നിലയ്ക്കാതെ ചിലച്ചു കൊണ്ടിരുന്നു. ഓരോ വിളികളും എങ്ങനെ കൃഷിയെ പരിചരിക്കണം എന്ന സംശയങ്ങളായിരുന്നു. മറുതലയ്ക്കലെ കർഷകരുടെ ആശങ്കകൾ ബേബിച്ചൻ എന്ന കർഷക സ്നേഹിയെ ഉണർത്തി.
സംശയങ്ങൾക്ക് കൃത്യമായ മറുപടി, വളവും കീടനാശിനിയും ഉപയോഗിക്കേണ്ട വിധം മുതൽ വിളകളിലെ രോഗ ബാധയ്ക്കു വരെ കരുതലോടെയുള്ള നിർദേശങ്ങൾ. കൃഷി പരിചരണത്തിൽ നിന്ന് ബിസിനസുകാരനാ യ ബേബിച്ചനിലേക്ക് പരിവർത്തനപ്പെടുമ്പോഴും ആ മനസ് കർഷക ചൂഷ ണത്തിനെതിരേ പോരാട്ടം തുടരുകകയാണ്.

ഇത് ബേബിച്ചൻ അക്കാട്ടുമുണ്ടയിൽ, ചേറ്റുകുഴി ഹോർട്ടി റിസർച്ച് സെന്റർ മാനേജിങ് ഡയറക്ടർ. കാർ ഷിക മേഖലയിൽ നൂതന ആശയങ്ങളുമായി ഹൈറേഞ്ചിലെ കർഷകരുടെ മിത്രമായി മാറിയ ലൂക്ക് തോമസ് എന്ന ബേബിച്ചൻ ബിസിനസ് രംഗത്തും ഇന്ന് വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. ജൈവ വളങ്ങളുടേയും കീടനാശിനികളുടേയും കേരളത്തിലെ മൊത്ത വിതരണക്കാരനായ ബേബിച്ചന്റെ എച്ച്.ആർ.സി ഗ്രൂപ്പ് തമിഴ്നാട്ടിലും തങ്ങളു ടേതായ ഇരിപ്പിടം കണ്ടെത്തി കഴിഞ്ഞു.
2008 ലാണ് എച്ച്.ആർ.സി ഗ്രൂപ്പ് ആരംഭിക്കുന്നത്. കർ ഷകനായ ബേബിച്ചനെ ആദ്യഘട്ടത്തിൽ തേടിയെത്തിയത് ഒട്ടേറെ കയ്പേറിയ അനുഭവങ്ങളാണ്. ചേറ്റുകഴിയിൽ രണ്ടര ഏക്കറിൽ തേയില കൃഷി ആരംഭിച്ചു. എന്നാൽ നഷ്ടമാ യിരുന്നു ഫലം. പണിക്കൂലി നൽകാൻ പോലും വരുമാനം കിട്ടിയില്ല. ഇതോടെ ഏലം കൃഷിയിലേക്ക് തിരിഞ്ഞു.

ഏഴ് ഏ ക്കറിൽ ഇന്ന് ഏലം കൃഷിയുണ്ട്. കുരുമുളകിൽ നിന്നും നല്ല വിളവ് ലഭിക്കുന്നുണ്ട്. ഇൻഫാം എന്ന കർഷക സംഘടനയു ടെ ആദ്യകാല കോർഡിനേറ്റായി എത്തിയതാണ് ബേബിച്ചന്റെ മാറ്റങ്ങളുടെ തുടക്കം. കർഷകരെ സംഘടിപ്പിച്ച് മുന്നോട്ടു പോകുമ്പോഴാണ് കുത്തകകളുടെ ചൂഷണത്തിന്റെ വ്യാപ്തി തിരിച്ച റിയുന്നത്. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ഫാ. മാത്യു വടക്കേമുറിയുമായുള്ള അടുപ്പമാണ് ചൂഷണത്തിന്റെ ഇരകളായ കർഷകർക്കൊപ്പം നിൽക്കുന്ന ഒരു സ്ഥാപനം തു
ടങ്ങണമെന്ന ചിന്തക്ക് തുടക്കമിട്ടത്.
ഇതോടെ16 വർ ഷം മുമ്പ് ബേബിച്ചൻ ഹോർട്ടി റിസർച്ച് സെന്റർ ആരംഭിച്ചു. അമിത വളപ്രയോഗവും കീടനാശിനികളുടെ ഉപയോഗവും മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തി കർഷകന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞായിരുന്നു പ്രവർത്തനം. കൃത്യമായ പരിശോധനകൾ നടത്തി ആവശ്യമായ മരുന്നുകളും വളങ്ങളും കുറഞ്ഞ ചിലവിൽ കർഷകർക്ക് നൽകുന്ന
രീതിയാണ് ആവിഷകരിച്ചത്.മണ്ണിന്റെ ഘടനയ്ക്ക് അനുസരിച്ച് വിവിധ ജൈവ മരുന്നുകൾ സംയോജിപ്പിച്ച മിത്രകീടങ്ങൾ വഴി നടത്തിയ പരീക്ഷണങ്ങളും വിജയം കണ്ടു. ഉൽപാദനം വർധിപ്പിക്കുന്നതിന് ഉതകുന്ന എഫ്.എം എന്ന ഉൽപന്ന റൂം ബേബിച്ചന്റെ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്. ചെറുകിട മൊത്തവിത രണ മേഖലയിൽ ഇന്ന് ഹോർട്ടി റിസർച്ച് സെന്റർ സജീവമാണ്. ഏഴായിര ത്തോളം സ്ഥിരം ഉപഭോക്താക്കൾക്കൊപ്പം നിരവധി ഡീലർമാരുമുണ്ട്.
കർഷകരെ പ്രോൽസാഹിപ്പിക്കുന്നതിനായി കാർഷിക ശാസ്തജ്ഞരെ ഉൾക്കൊള്ളിച്ച് എല്ലാ വർഷവും പേറ്റുകഴിയിൽ സെമിനാർ സംഘ ടിപ്പിക്കാറുണ്ട്. അഞ്ചേക്കറിൽ താഴെയുള്ള കർഷകരെ കണ്ടെത്തി പ്രത്യേ ക പ്രോൽസാഹനം നൽകുന്നു. മികച്ച യുവകർഷകൻ, സാഹസിക കർഷകൻ, ജൈവ കർഷകൻ, മുതിർന്ന കർഷകൻ എന്നിവരെ ആദരിക്കുന്നു.
ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കാനും ഈ ഹൈറേഞ്ചു കാരൻ മുന്നിലുണ്ട്. ഒറ്റയടിക്ക് കീടനാശിനി പ്രയോഗം നിർത്തുന്ന ൽ ചിലപ്പോൾ പ്രയോജനം ചെയ്യാതെ വരും. അതിനാൽ ഘട്ടം ഘട്ട മായി കർഷകൻ ജൈവകൃഷിയിലേക്ക് തിരിയണം. ഏലത്തിനും മറ്റ് വിളകളെയും ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ഹോർട്ടി റിസർച്ച് സെന്റർ ജൈവ കൃഷി രീതികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനു പ്രയോഗിക്കേണ്ട മരുന്നുകൾ തയാക്കുന്ന വിധം അടക്കം ബുക്ക്ലെറ്റായി പ്രസിദ്ധീകരിച്ച് കർഷകരിലേക്ക് എത്തിക്കുന്നു. ജാതി മത വ്യത്യാസമില്ലാതെ അശരണരായ പെൺകുട്ടികളുടെ വിവാഹങ്ങൾ നടത്തിക്കൊടുത്ത് വഴി സാമൂഹ്യ ഇടപെടലുകളിലും ബേബിച്ചന്റെ കരുതലുണ്ട്.
പാലാ ഇടമറ്റത്തു നിന്ന് 1954-55 കാലഘട്ടത്തിലാണ് ബേബിച്ച ന്റെ കുടുംബം ചേറ്റുകുഴിയിലേക്ക് കുടിയേറുന്നത്. പരേതരായ എ. എസ്. തോമസിന്റെയും തേസ്യാമ്മയുടേയും ആറാമത്തെ മകനാ ണ് ബേബിച്ചൻ, തികച്ചും കർഷക കുടുംബം. ഈ പാർവ ത്തിൽ ഊറ്റം കൊണ്ട് വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ അടക്കം സ്വന്തം മുറ്റത്തു നിന്ന് തന്നെ കണ്ടെത്താൻ ശ്രമിക്കുന്നു. വീട്ടമ്മയായ ഭാര്യ ലിസിയും പിന്തുണയുമായി ഒപ്പമുണ്ട്. മൂന്നു പെൺമക്കളാണ് ഈ ദമ്പതികൾക്ക് മൂത്തവൾ ബി.എസ്സി ജിബിൻസും കാനഡയിലാണ്. രണ്ടാമത്തെയാൾ എം.ബി.എ ബിരുദധാരിയായ എലിസബത്താണ്. എഞ്ചിനീയറും ബിസിന സുകാരനുമായ ആൽബർട്ടാണ് ഭർത്താവ്. എ. എസ്സ് അഗ്രികൾച്ചർ പഠനം പൂർത്തിയാക്കിയ മരിയയാണ് മൂന്നാമത്തെ മകൾ, ഐ.എം.സി ഒറീസയിൽ ജോലി ചെയ്യുന്ന ഡോ. വൈശാഖ് ടോമിയാണ് ഭർത്താവ്. മരിയയുടെ വിവാഹ ത്തിന് വയനാട്ടിലേക്ക് നടത്തിയ ഹെലിക്കോപ്റ്റർ യാത്ര വാർത്തയിൽ ഇടം നേടിയിരുന്നു. കോവിഡ് കാലഘട്ടത്തി ലായിരുന്നു വിവാഹം. പുൽപ്പള്ളിയിലേക്ക് ദൂരം കൂടുതലായതി നാൽ വധുവിന്റെയും കുടുംബത്തിന്റെയും യാത്ര ഹെലിക്കോപ്റ്ററി ലാക്കുകയായിരുന്നു