സ്റ്റാൻഡ് അപ് കോമഡിഷോയിലൂടെ മിനിസ്സ്‌ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയക്കും പരിചിതയാണ് വിദ്യ. എവിടെയോ ചോറും കറിയും വച്ചുകൊണ്ട് ഇരിക്കേണ്ട താൻ ആണ് ഒറ്റ സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ നാലാള് അറിയുന്ന നിലയിലേക്ക് മാറി എന്നാണ് വിദ്യ പറയുന്നത്.
ഇപ്പോഴിതാ അന്ന് പ്രസവത്തെക്കുറിച്ച് താൻ ചെയ്ത കോമഡി എന്നാൽ ചില വിമർശനം ഉണ്ടാക്കി എന്നാണ് വിദ്യ പറയുന്നത്. ജോഷ് ടോക്കിലൂടെയാണ് വിദ്യയുടെ പ്രതികരണം. stand up comedy artist vidhya about pregnancy
ഡെലിവറി പോലെയുള്ള വിഷയങ്ങളിൽ കാര്യങ്ങൾ പറയാൻ തനിക്ക് എന്തുകൊണ്ടും യോഗ്യത ഉണ്ടെന്നാണ് വിദ്യ ജോഷ് ടോക്കിലൂടെ പറയുന്നത്.
എനിക്ക് കുട്ടികൾ ഇല്ലാത്തതിന്റെ ദുഃഖം നല്ല പോലെ അറിയാം, അത് അറിഞ്ഞു തന്നെയാണ് നിൽക്കുന്നത്. പക്ഷെ അത് തോന്നൽ ആയിരുന്നു എന്ന് മനസിലാക്കാൻ സമയം എടുത്തു. ഒരു ആവറേജ് ഫാമിലിയിൽ ആയിരുന്നു വളർന്നത്. അമ്മൂമ്മയാണ് തന്നെ വളർത്തുന്നത്. അമ്മൂമ്മ വളർത്തിയതിന്റെ ഗുണവും ദോഷവും അറിഞ്ഞാണ് വളർന്നതും.
പഠനം ഒക്കെ കഴിഞ്ഞപ്പോൾ ഒരു വിവാഹം വീട്ടുകാർ നടത്തി. കല്യാണം കഴിഞ്ഞാൽ ഒരു സ്ത്രീ ‘അമ്മ ആയിക്കോളണം ഇല്ലെങ്കിൽ പച്ചക്ക് ആ വാക്ക് അങ്ങ് വിളിക്കും. ഭർത്താവിന്റെ കൂടെ പോകുമ്പോൾ പുള്ളിയോട് ആരും ചോദിക്കില്ല, പക്ഷെ നമ്മളെ മാറ്റി നിർത്തുന്നുണ്ട് എന്ന് മനസിലാകും. അപ്പോൾ നമ്മൾക്ക് വിഷമം വരും.
ഒരിക്കൽ ഓണാഘോഷ സമയത്ത് ഒരു കുഞ്ഞിനെ കാണാൻ വേണ്ടി പോയപ്പോൾ അവർ മനഃപൂർവ്വം തന്നെ ഒഴിവാക്കിയതും കുട്ടി ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞുങ്ങളെ എടുക്കാൻ പോലും തന്നെ തരാത്തതിനെ കുറിച്ച് വിദ്യ പറയുന്നു. . ഉണ്ടാക്കിയ സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും ചികിത്സയ്ക്കായി കളയേണ്ടി വന്നെന്നും എങ്കിലും ചികിത്സയ്ക്ക് ഫലം കിട്ടാതെ ഇരുന്നതിനെക്കുറിച്ചുമെല്ലാം വിദ്യ തുറന്നു സംസാരിക്കുന്നുണ്ട്.
ചികിത്സകളൊന്നും ഫലിക്കാതെ വന്നപ്പോൾ ഡിപ്രെഷനിലേക്ക് പോയി. അന്ന്പച്ചക്ക് മച്ചി എന്ന വാക്ക് പോലും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഭർത്താവ് പറഞ്ഞ ഒരു വാക്കിന്റെ പുറത്താണ് പിന്നീടുള്ള ജീവിതം മാറി മറിഞ്ഞതെന്നും വിദ്യ പറയുന്നു.
നമ്മൾക്ക് ഇനി ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാം, നമ്മൾക്ക് ഉള്ളതൊക്കെ എടുത്ത് അടിച്ചുപൊളിക്കാം എന്ന അദ്ദേഹത്തിന്റെ വാക്കാണ് പിന്നീടുള്ള ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതെന്നും ആദ്യ കണ്മണി ആ സമയത്താണ് വരുന്നതെന്നും വിദ്യ പറഞ്ഞു.