കോയമ്പത്തൂര്‍:നവവധുവിനെ ശുചീന്ദ്രത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്
മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛന്‍ പിതാവ് പരമേശ്വരന്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതുമുതല്‍ സ്ത്രീധനം പോരെന്നുപറഞ്ഞ് ഭര്‍തൃമാതാവ് ചെമ്പകവല്ലി മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ശ്രുതിയുടെ പിതാവ് ബാബു പരമേശ്വരന്‍ പറഞ്ഞു. ”വിവാഹസമയത്ത് 54 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും മകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അസഭ്യം പറയുമായിരുന്നു. ഭര്‍ത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആര്‍ത്തവസമയത്ത് സോഫയിലോ മറ്റോ ഇരിക്കാന്‍ സമ്മതിക്കാതെ വെറും തറയിലാണ് ഇരുത്തിയിരുന്നത്. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മകള്‍ അറിയിച്ചിരുന്നു.
കോയമ്പത്തൂര്‍ എസ്.എന്‍.എസ്. രാജലക്ഷ്മി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ശ്രുതി വിവാഹശേഷം ജോലിക്കു പോയിരുന്നില്ല. പിഎച്ച്.ഡി. ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഭര്‍തൃമാതാവ് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രുതി അമ്മയോടു പലതവണ പറഞ്ഞിരുന്നു.
കാര്‍ത്തിക് ആഹാരം കഴിച്ചതിനുശേഷം അതേ പാത്രത്തില്‍ നിന്നുതന്നെ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഭര്‍ത്താവിനൊപ്പം പുറത്തുപോകാനും അനുവദിച്ചിരുന്നില്ല. തന്റെ ആഭരണങ്ങള്‍ കാര്‍ത്തിക്കിന്റെ സഹോദരിക്കു നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ശ്രുതി വീട്ടുകാരെ അറിയിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)