Tuesday, July 8, 2025
spot_imgspot_img
HomeCinemaGossipsഎന്നെ മാത്രമല്ല, അമ്മയെ പോലും അവര്‍ വെറുതെ വിട്ടില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ...

എന്നെ മാത്രമല്ല, അമ്മയെ പോലും അവര്‍ വെറുതെ വിട്ടില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി

കാസ്റ്റിംഗ് കൗച്ചിനെ കുറച്ചു നിരവധി നടിമാർ ഇതിനോടകം തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാലോകത്ത് നിലനില്‍ക്കുന്ന ഒരു യാഥാർഥ്യമാണ് കാസ്റ്റിംഗ് കൗച്ച്‌ എന്നത്.

അത്തരത്തില്‍ ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ തമിഴ് നടിയാണ് ശ്രീനിതി. തന്നോടും തന്റെ അമ്മയോടും അവർ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീനിതിയുടെ വെളിപ്പെടുത്തല്‍. ശ്രീനിതി ടെലിവിഷനിലൂടെയാണ് താരമാകുന്നത്.

മുമ്ബൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ആ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്. ശ്രീനിതിയോട് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്.

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള്‍ തന്നോട് കുറച്ച് അഡ്ജസ്റ്റ്‌മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാല്‍ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര്‍ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നില്‍ക്കാം എന്നും പറഞ്ഞുവെന്ന് നടി പറയുന്നു.

എന്നാല്‍, താന്‍ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ് അയാള്‍ നല്ല വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സിനിമാ മേഖലയില്‍ ‘അഡ്ജസ്റ്റ്‌മെന്റ്’ എന്ന് ശ്രീനിതിയുടെ അമ്മയോട് തുറന്നു പറയുകയായിരുന്നു. എന്നാല്‍ ശ്രീനിതിയുടെ അമ്മ, തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്ന് പറയുകയാണ് ഉണ്ടായത്.

എന്നാൽ അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞതായി ശ്രീനിതി അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചെന്നും ആ ചാന്‍സ് വേണ്ട എന്ന് തീരുമാനിച്ചെന്നും താരം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments