Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsപ്രതിയെ പിടികൂടാൻ ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച്‌ അപകടം ; ബൈക്ക് റീൽസിലൂടെ പ്രശസ്‌തയായ വനിതാ...

പ്രതിയെ പിടികൂടാൻ ബൈക്കില്‍ യാത്ര ചെയ്യവേ കാറിടിച്ച്‌ അപകടം ; ബൈക്ക് റീൽസിലൂടെ പ്രശസ്‌തയായ വനിതാ എസ്ഐ ഉൾപ്പെടെ കാറിടിച്ച് മരിച്ചു

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപം ആണ് അപകടം.Speeding Car Claims Lives of Two Policewomen Pursuing Thief in Chennai

ജയശ്രീയും നിത്യയും ബൈക്കില്‍ യാത്ര ചെയ്യവേ അമിതവേഗത്തിലെത്തിയ കാർ ഇവരെ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറിയുകയും ചെയ്തു. അപകടത്തിന് പിന്നാലെ പൊലീസുകാരെ ചെങ്കല്‍പ്പേട്ട് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കാർ ഡ്രൈവർ അൻപഴകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് നിഗമനം.

അതേസമയം രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റഗ്രാം താരം കൂടിയാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീലുകളാണ് കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഇവയ്ക്കെല്ലാം അനേകം ലൈക്കുകളും കമന്റുകളും ലഭിക്കാറുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments