Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsഅന്യന്‍ സിനിമയിലെ നായിക…. ഇഷ്ടം കടുവയോടും പുലിയോടും; ഇന്ന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ

അന്യന്‍ സിനിമയിലെ നായിക…. ഇഷ്ടം കടുവയോടും പുലിയോടും; ഇന്ന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ

അഭിനയ ലോകത്ത് നിന്നും തന്നെ നീണ്ട ഇടവേള എടുത്തെങ്കിലും തെന്നിന്ത്യൻ താരം സദ സയ്യിദിന് ഇന്നും ആരാധകർ ഏറെയാണ്. South Indian Star Sada Syed’s Journey into Wildlife Photography Captivates Fans

അന്യന്‍, ഉന്നാലെ ഉന്നാലെ, ജയം, മൊണാലിസ, പ്രിയസഖി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ താരം അഭിനയിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ സദ ശ്രദ്ധേയയാവുന്നത്, അവരുടെ വൈല്‍ഡ് ലൈഫ് ഫോട്ടോകളിലൂടെയാണ്.

ഈ മേഖലയിൽ സദ ഒരു പ്രഫഷനലായി മാറിക്കഴിഞ്ഞുവെന്നത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ വ്യക്തമാണ്.

ഫോട്ടോ മാത്രമല്ല ആളുകളെ ആകര്‍ഷിക്കുന്നത്. അതിനൊപ്പമുള്ള മനോഹരമായ കുറിപ്പുകളാണ്. ഓരോ ചിത്രങ്ങള്‍ക്കുമുണ്ട് രസമുള്ള കഥകള്‍ പറയാന്‍. 2021 മുതലാണ് സദ ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. ഒരിക്കല്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പന്ന ടൈഗര്‍ റിസര്‍വില്‍ പോയിരുന്നു. അതിനുശേഷമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലെ തന്റെ താത്പര്യം തിരിച്ചറിഞ്ഞതെന്ന് സദ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments