ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണ് സെഞ്ച്വറി. 47 പന്തില്‍ സെഞ്ചുറിയിലെത്തിയ സഞ്ജു ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്കായി സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കി. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരമാണ് സഞ്ജു.South Africa vs India, 1st T20I, Live Cricket Score
47 പന്തുകളില്‍ നിന്ന് മൂന്നക്കം തികച്ച താരം 50 പന്തുകളില്‍ 107 റണ്‍സ് നേടി പുറത്തായി. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു തിരുവനന്തപുരത്തുകാരന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.
നേരത്തെ ബംഗ്ലാദേശിനെതിരേയായിരുന്നു സഞ്ജു സാംസന്റെ ആദ്യ സെഞ്ചുറി. ഇതോടെ ഇന്ത്യയ്ക്കായി ടി 20 മത്സരത്തില്‍ ആദ്യ സെഞ്ചുറി തികച്ച സഞ്ജു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. ഇന്ത്യൻ താരത്തിന്റെ ടി20-യിലെ വേഗമേറിയ രണ്ടാം സെഞ്ചുറി കൂടിയായിരുന്നു സഞ്ജുവിന്റേത്. മുൻ ക്യാപ്റ്റനും ഇതിഹാസതാരവുമായ എം.എസ് ധോനിക്കോ ഋഷഭ് പന്തിനോ പോലും സ്വന്തമാക്കാൻ സാധിക്കാതിരുന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.