സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് ട്രാന്‍സ്‌ജെന്റര്‍ ദമ്പതിമാരായ സൂര്യയും ഇഷാനും. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്റര്‍ ദമ്പതിമാരാണ് ഇരുവരും. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും മറ്റും വൈറലായി മാറാറുണ്ട്. ഇപ്പോൾ വൈറൽ ആകുന്നത് സൂര്യ പങ്കിട്ട വാക്കുകളാണ്. soorya ishan shared a new post on social media about the importance of self love

‘പ്ലസ് സൈസ് മോഡൽ !? പലപ്പോഴും വണ്ണം ഉള്ളവർ മോഡൽ രംഗത്തുനിന്ന് മാറ്റിനിർത്തപ്പെടുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. പക്ഷേ കാലം മാറി ചിന്തിക്കുവാനും മാറി പ്രവർത്തിക്കുവാനും തുടങ്ങി. പക്ഷേ കളിയാക്കുന്നവർ ധാരാളം ഉണ്ടായി, വണ്ണമുള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പലയിടങ്ങളിലും അവസരങ്ങൾ ഇല്ലാതായി.

ഇന്നും സൗന്ദര്യ സങ്കല്പത്തിന് മാനദണ്ഡങ്ങൾ ഉണ്ട് ഒന്ന് ചിന്തിച്ചു നോക്കൂ.!!സൗന്ദര്യം മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ ആണോ 11 വ്യക്തിയിൽ ആണോ !!? വ്യക്തിത്വത്തിലണോ !!? അതോ അവയവത്തിലോ, ശരീരഘടനയിലോ, എന്തിനാണെന്നുള്ളത് ഒന്ന് മനസ്സിരുത്തി ആലോചിക്കു. സ്വന്തമായി ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടെങ്കിൽമറ്റൊരാളുടെ കാഴ്ചപ്പാടിലെ സൗന്ദര്യത്തെ നമുക്ക് മാറ്റാം.

ചൂഴ്ന്ന് നോക്കുന്ന കണ്ണുകളെക്കാളും പരിഹാസം പുരണ്ട വാക്കുകളെക്കാളും അവർണീനീയമാണ് സൗന്ദര്യം. അത് ഓരോരുത്തരുടെ വ്യക്തിത്വത്തിലും ഉണ്ട് തിരിച്ചറിയൂ. നിങ്ങളുടെ സൗന്ദര്യത്തെ നിങ്ങൾ അംഗീകരിക്കു ആദ്യം. അതിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യൂ. മറ്റൊരാളുടെ കൈകളിലും നോട്ടത്തിനും വാക്കുക്കൾക്കും കൊടുക്കാതിരിക്കുക ഇതെല്ലാം കണ്ട് പറയുന്നവർ പറയട്ടെ നമുക്ക് ഒരുപാട് ചെയ്യാനുണ്ട് ജീവിക്കണം സൗന്ദര്യമുള്ള മനുഷ്യരായി love yourself” – സൂര്യ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.