കൊച്ചി: യുട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റില്‍. പാലാരിവട്ടം പൊലീസ് ആണ് സൂരജിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.sooraj palakkaran YouTube police custody.
നേരത്തെ, ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസില്‍ സൂരജിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കേസില്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങള്‍ പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിരുന്നത്. അതേസമയം കേസിനു പിന്നാലെ യൂട്യൂബർ ഒളിവില്‍ പോയിരുന്നു. വീട്ടിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.