മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഇഷ്ടമുള്ള നടിയാണ് സോനാ നായര്‍. ബിഗ് സ്‌ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കാറുള്ള സോന വര്ഷങ്ങളായി അഭിനയമേഖലയിൽ സജീവമാണ്.
1996 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള ചലച്ചിത്രലോകത്തേക്ക് എത്തിയത്. പിന്നീട് നിരവധി ചലച്ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ട സോന ഛായാഗ്രാഹകൻ ഉദയൻ അമ്പാടിയുടെ ഭാര്യ കൂടിയാണ്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് സോന നായർ. ”ഭർത്താവ് ഉദയൻ അമ്പാടി സിനിമാട്ടോഗ്രഫറാണ്. എനിക്ക് മുമ്പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
27 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങൾക്ക് മക്കളില്ല. അച്ഛൻ സുധാകറും അമ്മ വരുന്ധരാ ദേവിയും കലാ ജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണ് ലൊക്കേഷനിൽ കൂട്ടു വന്നിരുന്നത്. അനിയൻ ദീപുവിന് ബിസിനസാണ്

പലരും ചോദിക്കാറുണ്ട് തനിക്ക് എപ്പോഴും പോസിറ്റിവിറ്റി ആണല്ലോ എന്നുള്ളത്. എന്നാൽ തനിക്ക് ആ ചോദ്യത്തിനുള്ള മറുപടി ഒന്നേ ഉള്ളൂ. ഈ പോസിറ്റിവിറ്റിക്ക് കാരണം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ല എന്നുള്ളതാണ്. സോന പറയുന്നത് താൻ നെഗറ്റിവിറ്റിയെ ഒരിക്കലും അടുപ്പിക്കാറില്ല എന്നാണ്. സീരിയലും സിനിമയും തനിക്ക് ഒരുപോലെ തന്നെ ഇഷ്ടമാണ് എന്നും സോന പറഞ്ഞു. തൻ്റെ മനസ്സിനെ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങൾ പുസ്തകം പാട്ട് അഭിനയം തുടങ്ങിയവയാണ്.

അതുകൊണ്ടുതന്നെ ഇതൊക്കെ തന്നെയാണ് തൻ്റെ മാനസിക വിഷമത്തിനുള്ള മെഡിസിൻ എന്നും പറഞ്ഞു. നരൻ എന്ന ചിത്രമായിരുന്നു തൻ്റെ കരിയറിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് എന്നും സോന പറഞ്ഞു. നരൻ എന്ന ചിത്രത്തിലെ കുന്നുംപുറം ശാന്ത തൻ്റെ അഭിനയ മികവിനെ പുറത്തു കാണിക്കുവാൻ പറ്റിയ കഥാപാത്രമായിരുന്നു എന്നും സോന പറഞ്ഞു. സീരിയലിൽ നിന്നുമാണ് തനിക്ക് സിനിമയിലേക്ക് പ്രവേശിക്കാൻ സാധിച്ചത് എന്നും സോന പറഞ്ഞു.