മംഗളൂരു: ബലാത്സംഗം ചെറുത്ത മാതാവിനെ മകൻ കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മുൽകി കൊണ്ടെല ഗ്രാമത്തിലെ കെ.എ.രത്ന ഷെട്ടിയാണ് (62) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ രവിരാജ് ഷെട്ടിയെ(40) പൊലീസ് അറസ്റ്റ് ചെയ്തു.
വഴങ്ങാത്ത മാതാവിനെ വകവരുത്തി വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു എന്ന് രവിരാജ് പൊലീസിനോട് പറഞ്ഞു.
മൃതദേഹം അഴുകി ദുർഗന്ധം വമിച്ചതോടെ അയൽക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.