Friday, November 8, 2024
spot_imgspot_img
HomeCrime Newsആദ്യം കഴുത്തുഞെരിച്ച്‌, പിന്നാലെ ആയുധം ഉപയോഗിച്ചും; കൊട്ടാരക്കരയില്‍ അച്ഛനെ കൊലപ്പെടുത്തിയത് മകൻ

ആദ്യം കഴുത്തുഞെരിച്ച്‌, പിന്നാലെ ആയുധം ഉപയോഗിച്ചും; കൊട്ടാരക്കരയില്‍ അച്ഛനെ കൊലപ്പെടുത്തിയത് മകൻ

കൊട്ടാരക്കര: മദ്യലഹരിയില്‍ മകൻ അച്ഛനെ വെട്ടി കൊലപ്പെടുത്തി. തൃക്കണ്ണമംഗല്‍ അജിത് നിലയത്തില്‍ തങ്കപ്പന്‍ ആചാരി(82) ആണ് കൊല്ലപ്പെട്ടത്.

മകൻ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അജിത്ത് തന്നെയാണ് അച്ഛനെ കൊലപ്പെടുത്തിയതായി സുഹൃത്തിനെ ഫോണില്‍ അറിയിച്ചത്.

പോലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കഴുത്തില്‍ തോർത്ത് മുറുകി മരിച്ച നിലയില്‍ തങ്കപ്പൻ ആചാരിയെ കണ്ടെത്തിയത്. സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയില്‍ മദ്യലഹരിയില്‍ കിടന്നിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. വിരമിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പൻ ആചാരി.

തങ്കപ്പനാചാരിയും അജിത്തും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്. ഇരുവരും തമ്മിൽ രാത്രി തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു. ആദ്യം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി ശേഷം ആയുധം ഉപയോഗിച്ച്‌ ആക്രമിക്കുകയുമുണ്ടായി. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവർ വീട്ടില്‍ പരിശോധന നടത്തുകയാണ്. വിവാഹമോചിതനായ അജിത്തും മകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments