ദുബായ്: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബായ് മെട്രോയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. അടുത്ത വര്‍ഷം പകുതിയോടെ ഇത് പൂര്‍ത്തിയാക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നത് ജബല്‍ അലി, ഖിസൈസ് മെട്രോ എന്നീ ഡിപ്പോകളിലാണ് . യുഎഇയുടെ സീറോ എമിഷന്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി. പൊതുഗതാഗതത്തിന് പുറമേ, ആര്‍ടിഎയുടെ കെട്ടിടങ്ങളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
Solar panels make debut in Dubai Metro