Tuesday, July 8, 2025
spot_imgspot_img
HomeNRIUKഇനിയും നിയമപരമായി ബ്രിട്ടനിലെത്തുന്നവര്‍ക്ക് അവസരമുണ്ട് : സോജന്‍ ജോസഫ്

ഇനിയും നിയമപരമായി ബ്രിട്ടനിലെത്തുന്നവര്‍ക്ക് അവസരമുണ്ട് : സോജന്‍ ജോസഫ്

കോട്ടയം: ബ്രിട്ടനിലേക്ക് നിയമപരമായി എത്തുന്നവര്‍ക്ക് ഇനിയും അവസരങ്ങള്‍ ഏറെയുണ്ടെന്ന് ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ്. കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണു വിജയിച്ചത്.sojan joseph words

അതേസമയം ബ്രിട്ടനിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്നതു കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവിടെയെത്തിയാല്‍ ആ രാജ്യത്തുള്ളവരുമായി സഹവര്‍ത്തിത്വത്തോടെ നീങ്ങണം. എത്തുന്നവരെ ചേര്‍ത്തുപിടിക്കുന്ന രാജ്യമാണു ബ്രിട്ടന്‍. സ്റ്റുഡന്റ് വീസയില്‍ എത്തുന്നവര്‍ ജോലി ലഭിക്കാതെ അവിടെത്തന്നെ നില്‍ക്കാന്‍ ശ്രമിക്കുന്നതു പ്രശ്‌നമുണ്ടാക്കും. നിയമപരമായ കുടിയേറ്റം രാജ്യത്തിനു ഗുണമാണ്. ആദ്യകാല മലയാളി നഴ്‌സുമാരുടെ കഠിനാധ്വാനം മലയാളികളെപ്പറ്റി നല്ല മതിപ്പുണ്ടാക്കിയിട്ടുണ്ടെന്നും സോജന്‍ പറഞ്ഞു.

അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണത്തില്‍ ബ്രിട്ടനിലെ സമ്പദ്വ്യവസ്ഥ ആകെ തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) പ്രശ്‌നങ്ങളുണ്ടായി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് മുടങ്ങി. പല മേഖലകളിലും സമരങ്ങള്‍ നടന്നു. എന്‍എച്ച്എസ് പുനരുദ്ധാരണവും സാമ്പത്തിക സുസ്ഥിരതയുമാണ് ലേബര്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments