മോഡലും ബ്യൂട്ടി ഇൻഫ്ലുവൻസറുമായ ജെന്നിഫർ സോർസ് മാർട്ടിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ബ്രസീലിയൻ ജീവിതവും ഔട്ട്ഫിറ്റുകളും ഷോപ്പിങ്ങുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെച്ചിരുന്ന താരം നവംബർ 24ന് രാത്രിയിൽ ബ്രസീലിലൂടെ ഭർത്താവ് വാല്ലിസൺ ലൈമയുമൊത്ത് സഞ്ചരിക്കവെ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടാണ് മരിച്ചത്. ഇവരുടെ കാർ വെള്ളത്തിൽ അകപ്പെടുന്നതും ആളുകൾ രക്ഷപെടുത്താൻ ശ്രമിക്കുന്നതിന്റെയുമൊക്കെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിനിടെ സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്ന ജെന്നിഫർ സോർസ് മാർട്ടിന്റെ അവസാന പോസ്റ്റാണ്. ‘ഞാൻ വീണ്ടും ചെറുപ്പമാകാൻ പോകുന്നു’ എന്നാണ് ജെന്നിഫർ അവസാനമായി സമൂഹമാധ്യമത്തിൽ കുറിച്ചത്.
വെള്ളപ്പൊക്കത്തെ തുടർന്ന് ജെന്നിഫറും ഭർത്താവും സഞ്ചരിച്ച ഒഴുക്കിൽപ്പെട്ടതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദജെന്നിഫറിന്റെ ഭർത്താവ് വാല്ലിസൺ ലൈമ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ജെന്നിഫറിന്റെ ജീവൻ രക്ഷിക്കാനായില്ല. ‘എനിക്ക് അവളെ തിരികെ വേണം’ എന്നാണ് ജെന്നിഫറിന്റെ ഭർത്താവ് പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചത്. 14 വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം. ഇൻസ്റ്റഗ്രാമിൽ 85 ലക്ഷത്തോളം ഫോളവേഴ്സുള്ള വ്യക്തിയാണ് ജെന്നിഫർ. ജെന്നിഫറിന്റെ വിഡിയോകൾക്ക് ആരാധകരേറെയാണ്.