പറ്റ്ന: കലാകാരന് സ്നേക് ഡാൻസിനിടെ വിഷ പാമ്ബിന്റെ കടിയേറ്റു. ബീഹാറിലെ സഹർസ ജില്ലയിലാണ് സംഭവം. ഛഠ് പൂജയോട് അനുബന്ധിച്ച് ബിജല്‍പൂർ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് ഗൗരവ് കുമാർ എന്നയാള്‍ക്ക് മൂർഖൻ പാമ്ബിന്റെ കടിയേറ്റത്.
നൃത്തം ചെയ്യുന്നതിനിടെ ഇയാളെ പാമ്ബ് കടിച്ചത് അറിഞ്ഞിരുന്നില്ല. തുടർന്ന് ഇയാള്‍ സ്റ്റേജില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചതോടെയാണ് പാമ്ബ് കടിച്ചതാണെന്ന് വ്യക്തമായത്.
गर्दन में जहरीला सांप लपेटकर 'नगीना' गाना पर डांस करना पड़ा महंगा, शो के दौरान कोबरा ने डस लिया; सहरसा जिले के सत्तर कटैया प्रखंड के रकिया बिजलपुर की घटना… pic.twitter.com/S6dbP8apLS
— Samastipur Town (@samastipurtown) November 11, 2024
ഛഠ് പൂജയോട് അനുബന്ധിച്ചുള്ള കലാപരിപാടിയുടെ ഭാഗമായാണ് യുവാവ് മൂർഖൻ പാമ്ബുകളെ കഴുത്തിലും കയ്യിലുമായി ചുറ്റി നൃത്തം ചെയ്തത്.കൂടാതെ രണ്ട് പാമ്ബുകളെ സ്റ്റേജിലും നിരത്തിയിരുന്നു. അതേസമയം
വർഷങ്ങളായി താൻ ഇത്തരം സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടെന്ന് ഗൗരവ് പറഞ്ഞു. എന്നാല്‍ പാമ്ബിൻറെ കടിയേല്‍ക്കുന്നത് ആദ്യമായാണ്.