മാനന്തവാടി : അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ കണ്ണൂർ കൊട്ടിയൂർ സ്വദേശി പിടിയിൽ. ഇരിട്ടി കൊട്ടിയൂർ നെല്ലിയോടി ഭാഗത്ത് മൈലപ്പള്ളി വീട്ടിൽ ടൈറ്റസ് (41) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പരിശോധന ഒഴിവാക്കൻ അയ്യപ്പ വേഷത്തിൽ കഞ്ചാവ് കടത്തിയ പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി.
കർണ്ണാടകത്തിലെ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വിൽപ്പന നടത്തുന്ന ആളാണ് പ്രതി. കൊട്ടിയൂർ സ്വദേശിയായ യുവാവിനെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയുമാണ് മാനന്തവാടി ടൗണിൽ നിന്നും പിടകൂടിയത്.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി. കെ , ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി .ജി ,പ്രജീഷ് എ സി , ഹാഷിം കെ , എക്സൈസ് ഡ്രൈവർ സജീവ് കെ കെ എന്നിവർ പങ്കെടുത്തു.