Sunday, December 8, 2024
spot_imgspot_imgspot_img
HomeLifestyleതണുപ്പുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നോ..? ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ വേണം; ഇക്കാര്യങ്ങള്‍ മറക്കരുത്

തണുപ്പുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നോ..? ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ വേണം; ഇക്കാര്യങ്ങള്‍ മറക്കരുത്

തിളങ്ങുന്ന ചര്‍മ്മം ഇന്നത്തെ കാലത്ത് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇപ്പോഴിതാ തണുപ്പുകാലം എത്തുകയാണ്. ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്. ഏത് സീസണിലായാലും ചര്‍മ്മത്തെ തിളക്കത്തോടെയും ആരോഗ്യത്തോടെയും വയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശൈത്യകാലത്ത് ചര്‍മ്മം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ചര്‍മ്മത്തിനുണ്ടാകുന്ന വരള്‍ച്ചയാണ്. അതിനാല്‍ തന്നെ ഇതിന് പ്രത്യേകം ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കേണ്ടതുണ്ട്.

തണുപ്പ് കാലത്ത് ചര്‍മ്മത്തിലെ ഈര്‍പ്പം വേഗത്തില്‍ നഷ്ടപ്പെടുന്നതുകൊണ്ടുതന്നെ അത് ബാലന്‍സ് ചെയ്യാനായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ആരോഗ്യമുളളതും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താന്‍ ഇത് വളരെ അത്യാവശ്യമാണ്.

ചര്‍മ്മ സംരക്ഷണത്തിനായി നല്ല മോയ്‌സ്ചറൈസിങ് ക്രീമോ ലോഷനോ ഉപയോഗിക്കാം. ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിന്‍, കറ്റാര്‍ വാഴ, തുടങ്ങിയ ഹ്യുമെക്ടന്റുകള്‍ അടങ്ങിയ സെറം, ഓയിലുകള്‍, ക്രീമുകള്‍ എന്നിവ ഉപയോഗിക്കുക.

ചര്‍മ്മത്തെ ഡ്രൈ ആക്കാത്ത രീതിയിലുള്ള മൃദുവായതും ജലാംശം നിലനിര്‍ത്തുന്നതുമായ ക്ലന്‍സറുകള്‍ തിരഞ്ഞെടുക്കുക. ഗ്ലിസറിന്‍, തേന്‍, ചമോമൈല്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയ ക്ലന്‍സറുകള്‍ തിരഞ്ഞെടുക്കുക.

തണുപ്പുകാലത്തും സണ്‍സ്‌ക്രീന്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടിലാണെിലും പുറത്ത് പോവുകയാണെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. SPF30 അല്ലെങ്കില്‍ അതിലും മുകളിലുള്ള അളവിലെ ബ്രോഡ് സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.

തണുപ്പ് കാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് ചുണ്ടുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച. അതുകൊണ്ട് നല്ല ഒരു ലിപ്ബാം കയ്യില്‍ കരുതുക.

കുളിക്കുമ്പോള്‍ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക. കുളി കഴിഞ്ഞ ശേഷം മോയ്‌സ്ചറൈസിങ് ലോഷന്‍ പുരട്ടാന്‍ മറക്കരുത്.

സോപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം ഗ്ലിസറിന്‍, ഷിയ ബട്ടര്‍, വെളിച്ചെണ്ണ പോലുളള പോഷക ഘടകങ്ങള്‍ അടങ്ങിയ മോയ്‌സ്ചറൈസിങ് ബോഡിവാ്ഷ് തിരഞ്ഞെടുക്കുക.

മതിയായ ഉറക്കവും വ്യായാമവും ഉറപ്പാക്കുക

തണുപ്പുകാലത്ത് ആഹാരക്രമത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍

ധാരാളം വെള്ളം കുടിക്കാം

ചര്‍മം വേഗത്തില്‍ വരണ്ട് പോകാനുള്ള സാധ്യത തണുപ്പുകാലത്തുണ്ട്. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിത്. ഒരു ദിവസം ഒന്നര ലിറ്ററിനും രണ്ട് ലിറ്ററിനും ഇടയില്‍ വെള്ളം കുടിക്കണം. സാധാ വെള്ളം കുടിക്കുന്നതിന് പകരം നാരങ്ങാ വെള്ളമോ പഴ ജ്യൂസുകളോ സ്മൂത്തികളോ കുടിക്കുകയുമാവാം.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍

കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ ഉറപ്പുവരുത്തുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും അഴുക്കുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഗുണം ചര്‍മത്തിന് വലിയ തോതില്‍ പ്രതിഫലിപ്പിക്കപ്പെടുന്നു.

പച്ചക്കറികള്‍ കഴിക്കാം

പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നത് ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ചക്കറികളില്‍ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ മൃദുത്വം കാത്ത് പരിപാലിക്കുന്നു. ബീറ്റ്‌റൂട്ട്, ഇലക്കറികളായ ചീരയില, മുരങ്ങിയില, മുട്ടച്ചീര എന്നിവയെല്ലാം പോഷക സമൃദ്ധവും ചര്‍മാരോഗ്യത്തിന് മികച്ചതുമാണ്. ചര്‍മത്തിലെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇവ ഉത്തമമാണ്.

നട്‌സും ഡ്രൈഫ്രൂട്‌സും

നട്‌സിലും ഡ്രൈഫ്രൂട്‌സിലും അടങ്ങിയിരിക്കുന്ന നല്ല കൊഴുപ്പ് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ദിവസവും നിശ്ചിത അളവില്‍ ഇവ കഴിക്കുന്നത് തണുപ്പുകാലാവസ്ഥയില്‍ ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഉത്തമമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments