Saturday, February 15, 2025
spot_imgspot_img
HomeNewsKerala Newsകോതമംഗലത്ത് ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കോതമംഗലത്ത് ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം യു.പി. സ്വദേശിനിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിൻ്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌ക്കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറയുന്നത്

രാവിലെ കുട്ടി ഉണരാത്തതിനെ തുടർന്ന് നോക്കുമ്പോൾ മരിച്ചുകിടക്കുകയായിരുന്നെന്നാണ് മാതാപിതാക്കളുടെ മൊഴി. അജാസ് ഖാന് മുസ്കാനെ കൂടാതെ ഒരു കുട്ടി കൂടിയുണ്ട്. ഈ കുട്ടികൾ രണ്ടുപേരും ഒരു മുറിയിലും അജാസ് ഖാനും ഭാര്യയും മറ്റൊരു മുറിയിലും ആണ് കിടന്നുറങ്ങിയിരുന്നത്. മരണകാരണം എന്തെന്നതിൽ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments