Friday, April 25, 2025
spot_imgspot_img
HomeCinemaപാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച്‌ അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച്‌ അപകടം; ഗായിക അഭിരാമി സുരേഷിന് പരിക്ക്

പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. singer abhirami suresh injured when mixer exploded while cooking

വലത് കയ്യിലെ 5 വിരലുകളിലുമാണ് ഗായികയ്ക്ക് പരിക്കേറ്റത്.

ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച്‌ അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് പരിക്കേറ്റത്. അഭിരാമി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകള്‍ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു.

മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു.

ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു. കൈവിരലുകളില്‍ അല്‍പം ആഴമേറിയ മുറിവാണ് അഭിരാമിക്ക്. ചെറിയ രീതിയില്‍ പൊള്ളലും ഏറ്റിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments